Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 11:02 AM IST Updated On
date_range 12 May 2018 11:02 AM ISTമാതൃക അധ്യാപകനും മികച്ച വിദ്യാലയത്തിനുമുള്ള പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
തൃശൂർ: സംസ്ഥാന പേരൻറ്സ് ടീച്ചേഴ്സ് അസോസിയേഷൻ നൽകുന്ന മാതൃക അധ്യാപക അവാർഡിനും മികച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്കാരത്തിനും അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് തലത്തിൽ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലാണ് ഓരോ മേഖലയിലും അവാർഡ് നൽകുകയെന്ന് അസോസിയേഷൻ പ്രസിഡൻറ് െക.പി. രാധാകൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൈവരിച്ച തൃശൂര്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ക്കും പുരസ്‌കാരം നൽകും. അപേക്ഷകൾ ജനറല്‍ സെക്രട്ടറി, സംസ്ഥാന പി.ടി.എ, ശ്രീപാദം അവന്യൂ, ചേറൂര്‍ റോഡ്, ചെമ്പുക്കാവ്, തൃശൂര്‍ എന്ന വിലാസത്തില്‍ ജൂൺ 10ന് മുമ്പ് അയക്കണം. ഫോണ്‍: 94962 15019. ജനറല്‍ സെക്രട്ടറി കെ.എം. ജയപ്രകാശ്, വൈസ് പ്രസിഡൻറുമാരായ സുരേഷ് മമ്പറമ്പില്‍, പി.എന്‍. കൃഷ്ണന്‍കുട്ടി, ട്രഷറര്‍ പി.പി. ജേക്കബ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ലാൻഡ് കമീഷൻ ഏജൻറ്സ് കൺെവൻഷൻ ഇന്ന് തൃശൂർ: കേരള ലാൻഡ് കമീഷൻ ഏജൻറ്സ് അസോസിയേഷൻ സംസ്ഥാന പ്രവർത്തക കൺെവൻഷൻ ശനിയാഴ്ച തൃശൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് സാഹിത്യ അക്കാദമി ഹാളിൽ ഫിനിക്സ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. കെ. ബാലകൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്യും. ജി.എസ്.ടി, ഭൂനികുതി വർധന, റീസർവേ അപാകത, സ്റ്റാമ്പ് ഡ്യൂട്ടി വർധന എന്നിവ കൊണ്ട് വസ്തുവിൽപന നിശ്ചലാവസ്ഥയായതിനാൽ ഇൗ മേഖലയിലെ പതിനായിരക്കണക്കിന് തൊഴിലാളികൾ വരുമാനമില്ലാത്ത അവസ്ഥയിലാണ്. ഇക്കാര്യം സമ്മേളനം ചർച്ച ചെയ്യുമെന്ന് സ്വാഗതസംഘം ചെയർമാൻ യു.ജെ. റോയി, ജനറൽ സെക്രട്ടറി പി.കെ. ഗോപാലകൃഷ്ണൻ, ജില്ല പ്രസിഡൻറ് ഇ.എം. വിൻസൻറ്, സെക്രട്ടറി എം.പി. കുട്ടൻ, ട്രഷറർ വേണുഗോപാൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story