Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഖാദി വർക്കേഴ്​സ്​...

ഖാദി വർക്കേഴ്​സ്​ കോൺഗ്രസ്​ ജില്ല സമ്മേളനം

text_fields
bookmark_border
തൃശൂർ: കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഖാദിയെ ഞെക്കികൊല്ലുകയാണെന്ന് മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണൻ. കേരള ഖാദി വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖാദി തൊഴിലാളികളുടെ ആനുകൂല്യങ്ങളെല്ലാം കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇല്ലാതാക്കുകയാണ്. മിനിമം കൂലി പ്രഖ്യാപിക്കാതെ അനന്തമായി നീട്ടിക്കൊണ്ടു പോവുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് പെരുമ്പിള്ളി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പത്മജ വേണുഗോപാൽ, വി. ബാലറാം എന്നിവരും തേറമ്പിൽ രാമകൃഷ്ണൻ, ഒ. അബ്ദുറഹിമാൻകുട്ടി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ബി. ഗീത, സുബിൻ ബാബു, എൻ. ഗംഗാധരൻ, വി. കേശവൻ, എം.പി. വൽസല എന്നിവരും സംസാരിച്ചു. തൊഴിലാളികളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാരങ്ങളും സമ്മാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story