Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 11:02 AM IST Updated On
date_range 8 May 2018 11:02 AM ISTകെ.പി.എൽ: കോഴിക്കോട് ക്വാർട്സിനെതിരെ എഫ്.സി. കേരളക്ക് തകർപ്പൻ ജയം(6^1)
text_fieldsbookmark_border
കെ.പി.എൽ: കോഴിക്കോട് ക്വാർട്സിനെതിരെ എഫ്.സി. കേരളക്ക് തകർപ്പൻ ജയം(6-1) തൃശൂർ: മുൻ നിരക്കാരൻ ശ്രേയസ് നേടിയ മിന്നുന്ന ഹാട്രിക് അടക്കം ഒന്നിനെതിരെ ആറ് ഗോളുകൾക്ക് കോഴിക്കോട് ക്വാർട്സിനെ തകർത്ത് കേരള പ്രീമിയർ ലീഗ് ഫുട്ബാൾ ടൂർണമെൻറിൽ (കെ.പി.എൽ) എഫ്.സി കേരള ആദ്യ വിജയം ആഘോഷിച്ചു. ആറിൽ അഞ്ച് ഗോളും ശ്രേയസിെൻറ വകയായിരുന്നു. ആറ്, 11, 40, 75, 80 മിനിറ്റുകളിലാണ് ശ്രേയസ് ഗോളടിച്ചത്. 87ാം മിനിറ്റിൽ സന്തോഷ് ട്രോഫി താരം ജിതിെൻറ വകയായിരുന്നു മറ്റൊരു ഗോൾ. ശ്രേയസിെൻറ ഹാട്രിക് കണ്ടാണ് കളി ആദ്യ പകുതി പിരിഞ്ഞത്. ക്യാപ്റ്റൻ ജോസഫ് അപ്പിയയാണ് കോഴിക്കോട്ടുകാരുടെ മാനം കാത്ത ഗോൾ നേടിയത്. ജിതിൻ-ശ്രേയസ് കൂട്ടുകെട്ടിൽ നിന്നാണ് ആദ്യ രണ്ട് ഗോളും പിറന്നത്. ജിതിനെ പിടിച്ചുകെട്ടുന്നതിൽ കോഴിക്കോട്ടുകാർ പരാജയപ്പെട്ടതാണ് കനത്ത പ്രഹരമായത്. ആറാം മിനിറ്റിൽ ബോക്സിെൻറ തെക്കു പടിഞ്ഞാറേ അറ്റത്തുനിന്ന് ജിതിൻ ഉയർത്തിക്കൊടുത്ത പന്തിന് മനോഹരമായി തല വെച്ചാണ് ശ്രേയസ് ഗോൾ പട്ടിക തുറന്നത് (1-0). 11ാം മിനിറ്റിൽ ഇൗ കൂട്ടുകെട്ട് ലീഡ് ഉയർത്തി. ഇത്തവണ ശ്രേയസിെൻറ ഉഗ്രൻ ഷോട്ടായിരുന്നു (2-0). ഇതിനിടെ ഗോൾ എന്ന് ഉറപ്പിച്ച രണ്ട് അവസരങ്ങൾ ജിതിൻ തുറന്നെങ്കിലും കണക്ട് ചെയ്യാൻ ആളുണ്ടായില്ല. 39ാം മിനിറ്റിൽ കോഴിക്കോട്ടുകാരുടെ ഗോൾ പിറന്നു. ആതിഥേയരുടെ പിഴവ് മുതലെടുക്കുകയായിരുന്നു ക്വാർട്സ്. വിമൽ കുമാർ നൽകിയ പാസിൽ നിന്ന് നായകൻ കൂടിയായ ജോസഫ് അപ്പിയ ലക്ഷ്യം കണ്ടു (2-1). 40 ാം മിനിറ്റിൽ ശ്രേയസ് ലീഡുയർത്തി. പ്രതിരോധക്കാരൻ ഷാബിെൻറ പാസിൽ നിന്ന് ശ്രേയസ് തെൻറ ഹാട്രിക് കണ്ടെത്തുകയായിരുന്നു (3-0). ജിതിെൻറ മുന്നേറ്റത്തോടെയായിരുന്നു രണ്ടാം പകുതിയുടെ തുടക്കം. പക്ഷെ, കണക്ട് ചെയ്യാൻ ഇത്തവണയും സഹ കളിക്കാർ 'മറന്നു'. കോഴിക്കോടൻ പ്രതിരോധത്തിെൻറ പിഴവ് മുതലെടുത്ത് ശ്രേയസ് നാലാം ഗോളിന് ഉടമയായി. മധ്യനിരക്കാരൻ ബല അൽ ഹസൻ ദഹിറിെൻറ പാസ് ക്വാർട്സിെൻറ പ്രതിരോധക്കാരൻ ഗോളി സഞ്ജയ് ബാസ്കിക്ക് മൈനസ് ചെയ്തു. പന്തെടുത്ത ശ്രേയസ് മുന്നോട്ട് ഒാടി വന്ന ഗോളിയെ കബളിപ്പിച്ച് വല കുലുക്കി (4-1). ശ്രേയസ് -നിധിൻ-ജിതിൻ കൂട്ടുകെട്ടിൽ നിന്ന് തൃശൂർക്കാർ അഞ്ചാം ഗോൾ കണ്ടെത്തി. ശ്രേയസ് നൽകിയ പാസ് നിധിൻ സഹോദരൻ ജിതിന് മറിച്ചു കൊടുത്തു. വലയിലേക്ക് വെടിയുണ്ട പായിക്കുകയായിരുന്നു ജിതിൻ(5-1). കളി അവസാനത്തിലേക്ക് നീങ്ങവെ വീണ്ടും ശ്രേയസ് ഗാലറികളെ ഇളക്കി മറിച്ചു. ജിതിെൻറ ക്രോസ് അരുൺ പോസ്റ്റിലേക്ക് തിരിച്ചു വിെട്ടങ്കിലും പ്രതിരോധക്കാരെൻറ കാലിൽ തട്ടി പന്ത് ശ്രേയസിന് ലഭിച്ചു. ആറാം ഗോളിലാണത് കലാശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story