Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാലയം...

'കലാലയം' സാംസ്​കാരികോത്സവം തുടങ്ങി

text_fields
bookmark_border
തൃശൂര്‍: കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവമായ കലാലയം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘ്പരിവാര്‍ ശക്തികള്‍ രാജ്യത്ത് ഫാഷിസം നടപ്പാക്കിക്കഴിഞ്ഞെന്നും അതി​െൻറ ഫലങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബഹുസ്വര സമൂഹത്തി​െൻറ തകര്‍ച്ച ഫാഷിസത്തിന് വളരാന്‍ സാഹചര്യം സൃഷ്ടിക്കും. ഇത് മുന്നിൽ കണ്ട് ധിഷണാപരമായ കൂട്ടായ്മകള്‍ രൂപപ്പെടുത്തണം- അദ്ദേഹം പറഞ്ഞു. മാറ്റിനിര്‍ത്തപ്പെടേണ്ടവര്‍ നടുത്തളത്തിലിറങ്ങേണ്ട കാലമാണിതെന്ന് മുഖ്യാതിഥിയായ കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖന്‍ പറഞ്ഞു. വര്‍ഗീയ ചേരിതിരിവുകളുണ്ടാക്കി സാംസ്‌കാരിക ബോധത്തെ തകര്‍ക്കാനുള്ള ശ്രമമാണ് സംഘ്പരിവാറി​െൻറ ഭാഗത്തുനിന്നുണ്ടാകുന്നത്. ഭയപ്പെടുത്തിയാണ് ഭരിക്കുന്നത്. ഇരുട്ടില്‍ പ്രളയം വരുന്നതുപോലെയാണ് ആര്‍.എസ്.എസ് നുണകള്‍ പ്രചരിപ്പിക്കുന്നത്- വൈശാഖന്‍ പറഞ്ഞു. ഫാഷിസം ജനാധിപത്യത്തെ പ്രതിസന്ധിയിലാക്കുന്ന കാലത്ത് ഇസ്‌ലാമി​െൻറ ഏകത്വത്തിനകത്ത് എല്ലാ ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കാനാകുന്നുണ്ടെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. ഡോ. വി.കെ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. സാംസ്‌കാരികോത്സവത്തി​െൻറ ഭാഗമായി ആരംഭിച്ച പുസ്തകോത്സവം വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. സി.കെ.എം. ഫാറൂഖ്, മുഹമ്മദലി കിനാലൂര്‍ എന്നിവർ സംസാരിച്ചു. ഫുട്ബാൾ ടീം സെലക്ഷൻ ഗുരുവായൂർ: അടുത്ത അധ്യയന വർഷത്തേക്കുള്ള ശ്രീകൃഷ്ണ കോളജ് ഫുട്ബാൾ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോളജ് ഗ്രൗണ്ടിൽ നടക്കും. താൽപര്യമുള്ളവർ ഫുട്ബാൾ കിറ്റ്, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കോളജ് ഗ്രൗണ്ടിൽ എത്തണം. ഫോൺ: 9400247179, 9744570871.
Show Full Article
TAGS:LOCAL NEWS 
Next Story