Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗവ.എൻജിനിയറിങ് കോളജിലെ ...

ഗവ.എൻജിനിയറിങ് കോളജിലെ മഞ്ഞപ്പിത്തബാധ; റിപ്പോർട്ട് ഇന്ന് കൈമാറും

text_fields
bookmark_border
തൃശൂര്‍: ഗവ. എന്‍ജിനീയറിങ് കോളജിലെ മഞ്ഞപ്പിത്തബാധ സംബന്ധിച്ച് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പരിശോധന റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കും. ഫെബ്രുവരി മുതലാണ് എന്‍ജിനീയറിങ് കോളജില്‍ മഞ്ഞപ്പിത്ത ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഏതാനും ആഴ്ചകള്‍ക്കകം രോഗം പടരുന്നത് അനിയന്ത്രിതമാവുകയായിരുന്നു. 400ഓളം വിദ്യാർഥികൾക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഇതേത്തുടര്‍ന്നാണ് ആരോഗ്യവകുപ്പി​െൻറ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തി​െൻറ സഹായം തേടിയത്. ഹോസ്റ്റൽ കിണറുകളിലെ വെള്ളത്തി​െൻറ ഗുണനിലവാരം പരിശോധിച്ചിട്ട് വര്‍ഷങ്ങളായെന്ന് പരാതിയുണ്ട്. 204 പേരുടെ രക്തസാമ്പിളുകളാണ് മെഡിക്കല്‍ സംഘം ശേഖരിച്ചത്. പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടാണ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം ആരോഗ്യവകുപ്പിന് കൈമാറുക. വിശദമായ റിപ്പോര്‍ട്ട് പത്ത് ദിവസത്തിനകം നല്‍കും. റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടി. സംഭവത്തിൽ ഡി.എം.ഒയോട് ആരോഗ്യവകുപ്പ് ഡയറക്ടറും റിപ്പോർട്ട് തേടിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story