Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂരിൽ...

'കൊടുങ്ങല്ലൂരിൽ എലിവേറ്റഡ് ഹൈവേ യാഥാർഥ്യമാക്കണം'

text_fields
bookmark_border
' കൊടുങ്ങല്ലൂർ: ബൈപാസിൽ ഇതുവരെ നടത്തിയ പരീക്ഷണങ്ങൾ കുറ്റമറ്റതല്ലെന്നും എലിവേറ്റഡ് ഹൈവേ യാഥാർഥ്യമാക്കണമെന്നും കൊടുങ്ങല്ലൂർ മർച്ചൻറ് അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പുല്ലൂറ്റ് പാലത്തിന് സമീപത്തെ ഒരു ഏക്കർ 10 സ​െൻറ് പുറേമ്പാക്ക് സ്ഥലം മിനി പാർക്കാക്കി മാറ്റുന്നതിന് എം.എൽ.എ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. കാവിൽക്കടവ് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡൻറ് കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് വി.ഇ. ധർമപാലൻ അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. പി.കെ. ഷാജി, പി.എം. മുഹമ്മദ് യൂസഫ്, കെ.ജെ. ശ്രീജിത്ത്, പി.കെ. സത്യശീലൻ, രാജീവൻ പിള്ള, സി.കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു. ഓഖി ദുരന്തത്തിൽ ദുരിതം പേറുന്ന പന്ത്രണ്ടോളം കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story