Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2018 10:50 AM IST Updated On
date_range 4 May 2018 10:50 AM ISTദുരിതം കൊയ്ത് കാറ്റ്
text_fieldsbookmark_border
ബുധനാഴ്ച്ച രാത്രിയുണ്ടായ കാറ്റിൽ വ്യാപകനാശം. ഇടിമിന്നലിൽ വൈദ്യുതി ഉകരണങ്ങൾ തകരാറിലായി. മേഖലയിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ചാവക്കാട്: ബുധനാഴ്ച രാത്രിയുണ്ടായ കാറ്റിൽ വ്യാപകനാശം. ഇടിമിന്നലിൽ വൈദ്യുതി ഉപകരണങ്ങൾ തകരാറിലായി. മേഖലയിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കടപ്പുറം മുനക്കക്കടവ് ഹാർബറിനു തെക്കു ഭാഗത്ത് പൊന്നാക്കാരൻ മുഹമ്മദ് റാഫിയുടെ വീടിനോട് ചേർന്ന അടുക്കളയുടെ മേൽക്കൂര ഇളകിപ്പറന്ന് സമീപത്തേക്ക് പതിച്ചു. കല്ലു പാകിയ ചുമരിൽ ഷീറ്റുകൊണ്ട് നിർമിച്ച മേൽക്കൂരയാണ് ഇളകി പറന്നത്. പുറത്ത് ആരുമില്ലാത്തതിനാൽ വൻ ദുരന്തമൊഴിവായി. തിരുവത്ര പുത്തൻ കടപ്പുറം ഫിഷറീസ് ഹൈസ്കൂൾ വളപ്പിലെ വലിയ മരം വീണ് സമീപത്തുള്ള കാളീടകത്ത് ഷൺമുഖെൻറ വീട്ടിനോട് ചേർന്ന ശുചിമുറി തകർന്നു. മിന്നലിൽ വൈദ്യുതി ഉപകരണങ്ങൾക്കും തകരാർ സംഭവിച്ചു. രാത്രി നിലച്ച വൈദ്യുതി വിതരണം മേഖലയിൽ പുനരാരംഭിച്ചത് ഉച്ചക്ക് ശേഷമാണ്. എന്നാൽ ഇടക്കിടെ വീണ്ടും തടസ്സപ്പെട്ടുകൊണ്ടിരുന്നു. പുന്നയൂർക്കുളം: ആൽത്തറ താണിശ്ശേരി സുബ്രഹ്മണ്യെൻറ ഇരുനൂറോളം വാഴകൾ ഒടിഞ്ഞു വീണു. നേന്ത്രൻ, ഞാലിപ്പൂവൻ ഇനത്തിൽപെട്ട മൂപ്പെത്തിയ വാഴകളാണ് വീണത്. ഇതിൽ 50 ഒാളം വാഴകൾക്ക് കുല വന്നിരുന്നു. ആയിരത്തിലേറെ വാഴകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ആൽത്തറ ഇളമ്പനങ്ങാട്ടയിൽ റോഡിൽ തറയിൽ കമലയുടെ വീടിന് മുകളിൽ തെങ്ങ് വീണ് മേൽക്കൂര തകർന്നു. വീടിന് കുറുകെയാണ് പുലർച്ച മൂന്നോടെ മുറ്റെത്ത തെങ്ങ് വീണത്. വീട്ടിൽ ആളുകൾ ഇല്ലാത്തതിനാൽ ദുരന്തം ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story