Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 11:09 AM IST Updated On
date_range 3 May 2018 11:09 AM ISTസി.എം.പി പാർട്ടി കോൺഗ്രസ് തൃശൂരിൽ
text_fieldsbookmark_border
തൃശൂർ: സി.എം.പി ഒമ്പതാം പാർട്ടി കോൺഗ്രസ് മേയ് ആറ്, ഏഴ്, എട്ട് തീയതികളിൽ തൃശൂരിൽ നടക്കും. ആറിന് വൈകീട്ട് നാലിന് ശക്തൻ ബസ്സ്റ്റാൻഡിൽ നിന്നുള്ള പ്രകടനത്തോടെ പാർട്ടി കോൺഗ്രസിന് തുടക്കമാകും. വിദ്യാർഥി കോർണറിൽ 5.30ന് പൊതുസമ്മേളനം നടക്കും. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. പാട്യൻ രാജൻ, സി.എം.പി പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എച്ച്. ഷാരിയർ, ജി. സുഗുണൻ, ടി.സി.എച്ച്. വിജയൻ തുടങ്ങിയവർ പെങ്കടുക്കും. ഏഴിന് ടാഗോർ ഹാളിൽ എം.വി.ആർ നഗറിൽ പ്രതിനിധി സമ്മേളനം നടക്കും. രാവിലെ ഒമ്പതിന് പതാക ഉയർത്തും. 10ന് പാർട്ടി ജനറൽ സെക്രട്ടറി എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് രാഷ്ട്രീയ -സംഘടന പ്രമേയാവതരണവും പ്രതിനിധികളുെട ഗ്രൂപ്പ് ചർച്ചയും നടക്കും. വൈകീട്ട് നാലിന് വർഗീയ ഫാഷിസത്തിനെതിരെ കമ്യൂണിസ്റ്റ് -ഇടതുപക്ഷ ബദൽ എന്ന െസമിനാറിൽ കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, എം.പി. വീരേന്ദ്രകുമാർ എം.പി എന്നിവർ സംബന്ധിക്കും. തുടർന്ന് നടക്കുന്ന ഗ്രൂപ്പ് ചർച്ച എട്ടിന് ഉച്ചക്ക് 12ന് അവസാനിക്കും. പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പോടെ കേരളത്തിൽ നിന്നുള്ള 500 പ്രതിനിധികൾ പെങ്കടുക്കുന്ന പാർട്ടി കോൺഗ്രസ് സമാപിക്കുമെന്ന് എം.കെ. കണ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പി.പി. പോൾ, വികാസ് ചക്രപാണി, ജയൻ, വി. വിജയകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story