Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅറസ്​റ്റ് ചെയ്യണം

അറസ്​റ്റ് ചെയ്യണം

text_fields
bookmark_border
ആമ്പല്ലൂര്‍: ചെങ്ങാലൂരില്‍ പട്ടാപ്പകല്‍ ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ പ്രതി കുണ്ടുകടവ് പയ്യപ്പിള്ളി വീട്ടില്‍ ബിരാജിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം കൊടകര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ജീതുവി​െൻറ ഘാതകനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ബ്ലോക്ക് പ്രസിഡൻറ് രഞ്ചിത്ത് കൈപ്പിള്ളി ഉദ്ഘാടനം ചെയ്തു. കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. ഷാജു കാളിയേങ്കര, സുധന്‍ കാരയില്‍, മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി മേഴ്‌സി ജോണി, ടി.എം. ചന്ദ്രന്‍, വി.കെ. വേലുക്കുട്ടി, പി. രാമന്‍ക്കുട്ടി, എം.ഒ. ജോണ്‍, ഔസേപ്പ്, സോമന്‍ മുത്രത്തിക്കര, ഷെന്നി പനോക്കാരന്‍, സുനില്‍ മുളങ്ങാട്ടുക്കര, പ്രിന്‍സന്‍ തയ്യാലക്കല്‍, പി.പി. ചന്ദ്രന്‍, രാജു തളിയപറമ്പില്‍, ടി.വി. പ്രഭാകരന്‍, ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story