Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 10:54 AM IST Updated On
date_range 3 May 2018 10:54 AM ISTകുരുക്കഴിക്കാൻ കോൺഗ്രസ് വിയർക്കണം
text_fieldsbookmark_border
ഗുരുവായൂർ: അർബൻ ബാങ്ക് നിയമന അഴിമതി വിവാദത്തിെൻറ കുരുക്കഴിക്കാൻ കോൺഗ്രസ് ഇനിയുമേറെ വിയർക്കണം. പാർട്ടി നേതൃത്വത്തിെൻറ മൗനാനുവാദത്തോടെ തുടങ്ങിയ പ്രതിഷേധങ്ങൾ കൈവിട്ടുപോയപ്പോൾ മാത്രമാണ് നേതൃത്വം സജീവമായി ഇടപെട്ടത്. ഗുരുവായൂരിൽ കോൺഗ്രസ് ഭരിക്കുന്ന ചില ബാങ്കുകൾ കുത്തകയായി ചിലർ കൈവശം വെക്കുന്നത് അവസാനിക്കണം എന്ന് നേതൃത്വത്തിനും ആഗ്രഹമുണ്ടായിരുന്നു. അതിനാൽ തന്നെ പ്രതിഷേധങ്ങളെ ഒതുക്കാൻ നേതൃത്വം ശ്രമിച്ചതുമില്ല. നിയമന വിവാദത്തെ ചൊല്ലി ഗുരുവായൂർ, പൂക്കോട് മണ്ഡലങ്ങളിൽ പാർട്ടി കലങ്ങി മറിഞ്ഞു. നഗരസഭയിലും പാർട്ടി ദുർബലമായി. ലോക്സഭ തെരഞ്ഞെടുപ്പിന് ഇനി അധികം കാലമില്ലെന്ന തിരിച്ചറിവാണ് പ്രശ്നപരിഹാരത്തിന് വേഗം കൂട്ടിയത്. ഡി.സി.സി ജനറൽ സെക്രട്ടറിയായ ചെയർമാെൻറ രാജി ആവശ്യപ്പെട്ടത് തന്നെ നടപടി ശക്തമാക്കുന്നതിെൻറ സൂചനയായി. ചെയർമാെൻറയും വൈസ് ചെയർമാെൻറയും രാജി അഴിമതി അംഗീകരിക്കലാകുമെന്ന വിലയിരുത്തലൊന്നും നേതൃത്വം മുഖവിലക്കെടുത്തിട്ടില്ല. ഏറെ സമ്മർദങ്ങൾക്ക് ശേഷം ബുധനാഴ്ച രാത്രിയാണ് വൈസ് ചെയർമാെൻറ രാജിക്ക് എ ഗ്രൂപ്പ് വഴങ്ങിയത്. നഗരസഭ പ്രതിപക്ഷ നേതാവ് കൂടിയായ വൈസ് ചെയർമാനെ അഴിമതിയുടെ പേരിൽ മാറ്റിയാൽ അത് പാർട്ടിയുടെ മുഖം വികൃതമാക്കുമെന്ന് എ ഗ്രൂപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഡയറക്ടർ ബോർഡിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിഞ്ഞ് എ ഗ്രൂപ്പിലാണ് ഇപ്പോൾ അംഗബലം. ഈ ബലം ഉപയോഗിച്ച് എ ഗ്രൂപ്പ് ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ടാൽ അത് തലവേദനയാകും. ചെയർമാെൻറയും വൈസ് ചെയർമാെൻറയും രാജികൊണ്ട് മാത്രം പ്രശ്നം തീരുന്നില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. നഗരസഭ പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്. ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. എന്നാൽ എ ഗ്രൂപ്പിലും വിമതരുണ്ട്. ആരോപണ വിധേയരായവരെ പാർട്ടി പദവികളിലേക്ക് നിയോഗിച്ചതും പുനഃപരിശോധിക്കണമെന്ന ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story