Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാലിയേക്കര ടോള്‍...

പാലിയേക്കര ടോള്‍ പ്ലാസക്ക്​ സമീപം മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു

text_fields
bookmark_border
ആമ്പല്ലൂര്‍: ദേശീയപാത . തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. മുമ്പില്‍ പോയിരുന്ന പിക്കപ്പ് വാന്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിറകില്‍ വന്നിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് പിക്കപ്പ് വാനിലും പിറകില്‍ വന്നിരുന്ന കാര്‍ ബസിലും ഇടിക്കുകയായിരുന്നു. ബസി​െൻറ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കേസെടുത്തു ആമ്പല്ലൂര്‍: ചെങ്ങാലൂര്‍ കുണ്ടുകടവില്‍ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെതിരെ പുതുക്കാട് പൊലീസ് കേസെടുത്തു. കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവിനെതിരെയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഞായറാഴ്ച ഉച്ചക്ക് കുണ്ടുകടവ് റോഡില്‍ വെച്ച് ഇയാള്‍ ഭാര്യ ജീതുവി​െൻറ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബശ്രീ സംഘത്തില്‍നിന്ന് എടുത്ത വായ്പ തിരിച്ചടക്കാന്‍ അച്ഛനോടൊപ്പം എത്തിയതായിരുന്നു ജീതു. പിതാവി​െൻറ മൊഴിയിലാണ് ബിരാജുവിനെതിരെ കേസെടുത്തത്. മെഡിക്കല്‍കോളജില്‍ കഴിയുന്ന ജീതുവി​െൻറ നില അതീവ ഗുരുതരാവസ്ഥയിലാണ്. കുടുംബവഴക്കിനെ തുടര്‍ന്ന് കുറച്ചുനാളായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. പുതുക്കാട് സി.ഐ എസ്.പി. സുധീര‍​െൻറ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story