Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേന്ദ്രസർക്കാറിന്...

കേന്ദ്രസർക്കാറിന് മനുഷ്യത്വം ഇല്ലാതായി ^കെ. ചന്ദ്രൻപിള്ള

text_fields
bookmark_border
കേന്ദ്രസർക്കാറിന് മനുഷ്യത്വം ഇല്ലാതായി -കെ. ചന്ദ്രൻപിള്ള തൃശൂർ: ലാഭവും അധികാരക്കൊതിയും മൂലം കേന്ദ്രസർക്കാറിന് മനുഷ്യത്വം ഇല്ലാതായെന്ന് സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള. കുത്തകകളെ സഹായിക്കുന്ന, വർഗീയതയിൽ ഉൗന്നിയുള്ള ഭരണം മൂലം മതം, വർഗീയത, സംഘർഷം എന്നത് രാജ്യത്ത് വ്യാപകമാണ്. ഇത് വളർന്ന് ബലാൽസംഗത്തിലേക്കും കൊലയിലും എത്തിയെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് ഓട്ടോ- ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രചാരണ ജാഥകളുടെ സമാപനപൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചന്ദ്രൻപിള്ള. സി.ഐ.ടി.യു ദേശീയസമിതിയംഗം പി.കെ. ഷാജൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story