Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 11:11 AM IST Updated On
date_range 29 March 2018 11:11 AM ISTമേടപ്പുലരിയില്‍ കണികണ്ടുണരാന്‍ നെല്ലായിയില്‍ കൃഷ്ണവിഗ്രഹങ്ങളൊരുങ്ങുന്നു
text_fieldsbookmark_border
മേടപ്പുലരിയില്‍ കണികണ്ടുണരാന്‍ നെല്ലായിയില്‍ കൃഷ്ണവിഗ്രഹങ്ങളൊരുങ്ങുന്നു(ഫോട്ടോ) കൊടകര: വിഷുപ്പുലരിയില്‍ വീടുകളില്‍ കണികണ്ടുതൊഴാനുള്ള കൃഷ്ണ വിഗ്രഹങ്ങള്‍ മെനയുന്ന തിരക്കിലാണ് രാജസ്ഥാന്‍ സ്വദേശികളായ ഓംപ്രകാശ്, -ബാബുരാജ് സഹോദരങ്ങള്‍. ദേശീയപാതയോരത്തെ നെല്ലായിയിലുള്ള വാടകവീടു നിറയെ ഇവര്‍ തീര്‍ത്ത കൃഷ്്ണ വിഗ്രഹങ്ങളാണ്. വിഷുവിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിശ്രമമില്ലാതെയാണ് ഇവര്‍ കൃഷ്ണരൂപങ്ങള്‍ ഉണ്ടാക്കുന്നത്. ഓരോ വര്‍ഷവും വിഷുക്കാലത്ത് ഏഴായിരത്തിലേറെ കൃഷ്ണ രൂപങ്ങള്‍ വിറ്റഴിയാറുണ്ടെന്ന് പതിറ്റാണ്ടുകളായി ഈ തൊഴില്‍ ചെയ്തു പോരുന്ന ഓംപ്രകാശ് പറഞ്ഞു. രാജസ്ഥാനിലെ ജോധ്പൂര്‍ സ്വദേശികളായ ഇവർക്ക് മാതാപിതാക്കളിൽനിന്ന് പാരമ്പര്യമായി കിട്ടിയതാണ് തൊഴില്‍. ഇരുപതുവര്‍ഷം മുമ്പാണ് ഇരുവരും കേരളത്തിലെത്തിയത്. കുറച്ചുകാലം തിരുവനന്തപുരത്തായിരുന്നു വില്‍പന. പിന്നീട് കാസര്‍കോട്, തൃശൂര്‍ പാടൂക്കാട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും തൊഴില്‍ ചെയ്തു. ആറുവര്‍ഷം മുമ്പാണ് നെല്ലായിയിലെത്തിയത്. ദേശീയപാതയോരത്തെ വീട് വാടകക്കെടുത്താണ് ഇവര്‍ പ്ലാസ്റ്റര്‍ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നത്. സഹായികളായി മറ്റ് നാലുപേരുണ്ട്. നിർമാണ സാമഗ്രികള്‍ രാജസ്ഥാനില്‍നിന്നാണ് കൊണ്ടുവരുന്നത്. അരയടി മുതല്‍ നാലടി വരെ ഉയരമുള്ള വിഗ്രഹങ്ങള്‍ ഇവര്‍ നിർമിക്കുന്നുണ്ട്. അമ്പത് മുതല്‍ തൊള്ളായിരം രൂപ വരെയാണ് വില. ഒട്ടുമിക്ക ദേവീദേവന്മാരുടെ രൂപങ്ങളും ഉണ്ടാക്കുന്നുണ്ട്. ശ്രീനാരായണ ഗുരുദേവെൻറ പ്രതിമകളും ആകര്‍ഷകമായ അലങ്കാര വസ്തുക്കളും ഇവരുടെ കരവിരുതില്‍ രൂപം കൊള്ളുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലേക്കും ഇവ വില്‍പനക്കായി കൊണ്ടുപോകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story