Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 11:11 AM IST Updated On
date_range 29 March 2018 11:11 AM ISTനിൽക്കൽ മാത്രമല്ല, ഇരിക്കലും ബസിൽ പ്രശ്നമാണ്
text_fieldsbookmark_border
തൃശൂർ: ബസിൽ നിൽക്കൽ മാത്രമല്ല ഇരിക്കലും ഒരു പ്രശ്നമാണ്. മാനദണ്ഡങ്ങൾ പാലിക്കാതെ സീറ്റ് സ്ഥാപിക്കുന്നതിനാൽ സ്വകാര്യബസുകളിലെ ഇരുത്തം വല്ലാത്ത ശാരീരിക പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഇതുമൂലം സ്ഥിരം യാത്രക്കാരാണ് വലയുന്നത്. ബസുകളിലെ സീറ്റുകളുടെ വലിപ്പത്തിനും സീറ്റുകള്‍ തമ്മിലുള്ള അകലത്തിനും കൃത്യമായ മാനദണ്ഡമുണ്ട്. പക്ഷേ, ഭൂരിഭാഗം സ്വകാര്യബസുകളിലും ഇവ പാലിക്കുന്നില്ല. ഇത് ബസ് യാത്ര ദുരിതമാക്കുന്നു. രണ്ടുപേർക്കുള്ള സീറ്റിന് 38 സെൻറീമീറ്റർ വീതിയും 76 സെൻറീമീറ്റർ നീളവുമാണ് വേണ്ടത്. എന്നാൽ ഇത് പാലിക്കപ്പെടുന്നില്ല. ഫിറ്റ്‌നസ് പരിശോധിക്കുേമ്പാൾ വാഹന വകുപ്പ് ഇക്കാര്യത്തിൽ കണ്ണടക്കുകയാണ് പതിവ്. നടപടിയും ഉണ്ടാവാറില്ല. ഇത്മൂലം യാത്രക്കാര്‍ ഞെരുങ്ങി ഇരിക്കേണ്ടി വരും. ശരാശരി പൊക്കക്കാർക്ക് പോലും ബുദ്ധിമുട്ടാണിത്. ഉയരക്കൂടുതലുള്ളവരുടെ കാര്യം പറയാനില്ല. മാത്രമല്ല, ഒരു ബസിൽ ഒരുക്കേണ്ട സീറ്റുകളുടെ എണ്ണത്തിെൻറ കാര്യവും വിസ്മൃതിയിലാണ്. ഒരു ഭാഗത്ത് മൂന്നും മറുഭാഗത്ത് രണ്ടും സീറ്റാണ് ബസിൽ സജ്ജീകരിക്കുന്നത്. മൈലേജ് കൂടാന്‍ നീളവും വീതിയും കുറഞ്ഞ ബസുകളാണ് ഉപയോഗിക്കുന്നത്. ഈ ബസില്‍ ആവശ്യമായ സീറ്റുകള്‍ കൊള്ളിക്കുകയും ചെയ്യും. ഇേതാടെ ഒരാൾക്ക് കഷ്ടിച്ച് പോകാനാവുന്ന ഇടം മാത്രമായിരിക്കും രണ്ട് സീറ്റുകൾക്കിടയിൽ ഉണ്ടാവുക. ഇത്തരം ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ ഏറെ പ്രയാസകരമായിരിക്കും. പ്രത്യേകിച്ച് ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിൽ. തിരക്കുള്ള സമയങ്ങളിൽ സർവിസ് തുടങ്ങുന്ന സ്ഥലത്ത് നിന്ന് തന്നെ സീറ്റുകൾ നിറയും. തുടർന്ന് കൊള്ളാവുന്നതിൽ അധികം നിന്ന് യാത്രചെയ്യുന്നവരെ കയറ്റുകയും ചെയ്യും. ഇതോടെ നിന്ന് യാത്രചെയ്യുന്നവൻ സീറ്റുകൾക്കിടയിൽ വീർപ്പുമുേട്ടണ്ട ഗതികേടാണ്. ഒപ്പം ഇരുന്ന് യാത്രചെയ്യുന്നവനും നിൽക്കുന്നവനെ സഹിക്കേണ്ടിയും വരും. സീറ്റുകൾക്ക് അനുസരിച്ചാണ് നികുതിയെന്നാണ് അംഗീകൃത നയം. എന്നിട്ടും നിയമം തെറ്റിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് നടപടിയെടുക്കുന്നുമില്ല. കാര്യം എന്തൊക്കെയാണെങ്കിലും ഇക്കാര്യത്തിൽ കെ.എസ്.ആര്‍.ടി.സി ബസുകളെ സമ്മതിച്ചുകൊടുക്കണം. സീറ്റുകളുടെ അളവും അകലവും കൃത്യമായി പാലിക്കുന്നതിൽ കെ.എസ്.ആർ.ടി.സിക്ക് നൂറ് മാർക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story