Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 11:11 AM IST Updated On
date_range 29 March 2018 11:11 AM ISTപടിയൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍
text_fieldsbookmark_border
ഇരിങ്ങാലക്കുട: പടിയൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ 3.62 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ കിണര്‍ റീചാർജിങ്ങിനായി 10 ലക്ഷം, കാർഷിക വികസന മേഖലയില്‍ 50 ലക്ഷം, പെയിന്‍ ആൻഡ് പാലിയേറ്റിവിന് 18 ലക്ഷം, റോഡുകള്‍, സ്ഥാപനങ്ങള്‍, അംഗൻവാടികളുടെ സംരക്ഷണം എന്നിവക്കായി 1.15 കോടി, വീടില്ലാത്തവര്‍ക്ക് വീട് നിർമിക്കാൻ 40 ലക്ഷം, പട്ടികജാതി വികസന പദ്ധതികള്‍ക്ക് 40 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തി. വനിത വികസന പദ്ധതികള്‍ക്ക് 15 ലക്ഷവും വകയിരുത്തി. വികസന സെമിനാര്‍ ജില്ല പഞ്ചായത്ത് അംഗം എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി. ബിജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ സി.എസ്. സുധന്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനിത മനോജ്, അംഗങ്ങളായ സി.എം. ഉണ്ണികൃഷ്ണ്‍, ബിനോയ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വിജയകുമാര്‍, സെക്രട്ടറി ഫോര്‍ബി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story