Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 11:09 AM IST Updated On
date_range 29 March 2018 11:09 AM ISTഅവധി ദിവസങ്ങളിലും നികുതി അടയ്ക്കാം
text_fieldsbookmark_border
ആളൂര്‍: നികുതി കുടിശ്ശിക അടയ്ക്കാനായി 29, 30 തീയതികളില്‍ ആളൂര്‍ പഞ്ചായത്തോഫിസ് തുറന്നുപ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വസ്തു നികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നവര്‍ക്ക് നികുതി കുടിശ്ശികയില്‍ പലിശയും പിഴപ്പലിശയും ഒഴിവാക്കി 31വരെ നികുതി അടയ്ക്കാവുന്നതാണ്. www.tax.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴി കെട്ടിട നികുതി ഓണ്‍ലൈനായി അടയ്ക്കാവുന്നതും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. സഹൃദയ വിദ്യാർഥികളുടെ ആപ്പിന് ഒന്നാം സമ്മാനം കൊടകര: യാത്രകളും ഭക്ഷണവും ഇഷ്ടപ്പെടുന്നവര്‍ക്കായി കിടിലന്‍ ആപ്പുമായി സഹൃദയ എന്‍ജിനീയറിങ് കോളജ് വിദ്യാർഥികള്‍. യാത്രക്കിടയില്‍ കാണാന്‍ പോകുന്ന സ്ഥലങ്ങളുടേയും കഴിക്കാനാഗ്രഹിക്കുന്ന ഭക്ഷണത്തിെൻറയും താമസിക്കാനാഗ്രഹിക്കുന്ന ഹോട്ടലുകളുടേയും ത്രിമാന ചിത്രം മൊബൈല്‍ഫോണിൽ തെളിയും. ഇഷ്ടപ്പെട്ടാല്‍ മൊബൈല്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുകയോ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയോ ആവാം. എ.ആര്‍ ടെക്‌നോളജിയില്‍ തയാറാക്കിയ ഇല്യൂഷന്‍ എന്ന ഈ മൊബൈല്‍ ആപ്പിന് ഐ.ബി.എസ് ദേശീയ ട്രാവല്‍ ഹാക്കത്തോണില്‍ ഒന്നാം സമ്മാനം ലഭിച്ചു. 60,000 രൂപയാണ് സമ്മാനം. എബിന്‍ ജോസഫ്, എ.എസ്. അരുണ്‍, എബിന്‍ സെബാസ്റ്റ്യന്‍, ഡോണ്‍ സി. ജോണ്‍, മനു ജോസഫ് എന്നിവരാണ് ആപ്പ് തയാറാക്കിയത്. ബാസ്‌കറ്റ് ബാള്‍: സഹൃദയ ജേതാക്കള്‍ കൊടകര: പെഗ്‌സാഗ ബാസ്‌കറ്റ്ബാള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജ് ജേതാക്കൾ. തലക്കോട്ടുകര വിദ്യ എന്‍ജിനീയറിങ് കോളജില്‍ നടന്ന മത്സരത്തില്‍ വിദ്യ കോളജാണ് രണ്ടാം സ്ഥാനത്ത്്. ടൂര്‍ണമെൻറിലെ മികച്ച കളിക്കാരിയായി സഹൃദയയിലെ ആന്‍മരിയ ബെന്നിയെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story