Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവേറിട്ട മാതൃകയായി...

വേറിട്ട മാതൃകയായി ശീതീകരിച്ച അംഗൻവാടി

text_fields
bookmark_border
കൊടകര: സുരക്ഷിതമായ കെട്ടിടവും വൈദ്യുതിയും കുടിവെള്ളവും പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് പലയിടത്തും അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നത് . എന്നാല്‍, കൊടകര ഗ്രാമപഞ്ചായത്തിലെ കാരൂരില്‍ എ.സി അടക്കമുള്ള സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന 29-ാം നമ്പര്‍ ഐശ്വര്യ അംഗൻവാടി ഇവക്കിടയില്‍ വേറിട്ടുനില്‍ക്കുന്നു. ഇന്നസ​െൻറ് എം.പി അനുവദിച്ച തുക വിനിയോഗിച്ച് രണ്ടുവര്‍ഷം മുമ്പ്് പുതുക്കി നിർമിച്ച മനോഹരമായ കെട്ടിടത്തിലാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. 31 കുട്ടികളുള്ള ഇവിടെ ഇവർക്കാവശ്യമായ കളിക്കോപ്പുകളും ധാരാളം. അക്ഷരങ്ങളും അക്കങ്ങളും ഉരുവിട്ട് മടുക്കുമ്പോള്‍ കാര്‍ട്ടൂണ്‍ സിനിമകളും മറ്റു വിനോദപരിപാടികളും ആസ്വദിക്കാനായി ടി.വി സ്ഥാപിച്ചിട്ടുണ്ട്. വേനല്‍ച്ചൂടില്‍ കുട്ടികള്‍ വാടിത്തളരുന്നത് കണ്ടപ്പോഴാണ് എ.സി സ്ഥാപിക്കാന്‍ ഉദാരമതികള്‍ മുന്നോട്ടുവന്നത്. ഇതിന് 10,000 രൂപ വാഗ്ദാനം ചെയ്തത് സമീപവാസിയാണ് ആദ്യം രംഗത്തുവന്നത്. 3,000 രൂപ വീതം നല്‍കാന്‍ തയാറായി മറ്റു ചിലര്‍ കൂടി മുന്നോട്ടുവന്നതോടെ എ.സി സ്ഥാപിക്കാനായി. സ്‌കൂളിന് അംഗീകാരമില്ലെന്ന് തെറ്റായ പ്രചാരണം കൊടകര: ഭാരതീയ വിദ്യാനികേതന് കീഴിലുള്ള കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളിന് അംഗീകാരമില്ലെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം തെറ്റെന്ന് സ്‌കൂള്‍ അധികൃതര്‍. ഭാരതീയ വിദ്യാനികേതന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിന് 2012 മുതല്‍ സി.ബി.എസ്.ഇയുടെ അഫിലിയേഷനുള്ളതാണ്. സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയില്‍ നൂറുശതമാനം വിജയം നേടുന്ന ഈ വിദ്യാലയത്തെ താഴ്ത്തിക്കാണിക്കാനും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുമാണ് ചിലര്‍ കുപ്രചാരണം നടത്തുന്നത്. ഇതിനെതിരെ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും ഇരിങ്ങാലക്കുട ഡി.ഇ.ഒക്കും പരാതി നല്‍കിയതായി സ്‌കൂള്‍ പ്രിന്‍സിപ്പൽ ടി.വി. സതീശ്്ബാബു, മാനേജര്‍ പി.പി. സത്യന്‍, എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറി സി.ജി. രാജന്‍, ജോ. സെക്രട്ടറി ഒ.സി. വിജയന്‍, ട്രഷറര്‍ സി.കെ. ദിവാകരന്‍ എന്നിവര്‍ അറിയിച്ചു. ആലത്തൂര്‍ തോടിന് ശാപമോക്ഷമാകുന്നു; ചണ്ടിയും ചളിയും കോരിമാറ്റുന്നത് ഒന്നര പതിറ്റാണ്ടിനുശേഷം കൊടകര: ചണ്ടിയും പാഴ്‌ച്ചെടികളും നിറഞ്ഞ് നാശോന്മുഖമായ ആലത്തൂര്‍ തോടിന് ശാപമോക്ഷമാകുന്നു. പറപ്പൂക്കര പഞ്ചായത്തിലെ വിവിധ പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ തോട് വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മറ്റത്തൂര്‍ പഞ്ചായത്തില്‍ നിന്നുത്ഭവിച്ച് കൊടകര, പറപ്പൂക്കര, മുരിയാട് പഞ്ചായത്തുകളിലൂടെ ഒഴുകി കരുവന്നൂര്‍ പുഴയില്‍ ചേരുന്ന തോടി​െൻറ പറപ്പൂക്കര പഞ്ചായത്ത് അതിര്‍ത്തിയിലെ ഏഴു കിലോമീറ്ററാണ് മണ്ണുമാന്തി ഉപയോഗിച്ച് വൃത്തിയാക്കുന്നത്. വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത വിധം ചണ്ടിയും പായലും പാഴ്‌ച്ചെടികളും നിറഞ്ഞ തോട് ഒന്നരപ്പതിറ്റാണ്ടിനു ശേഷമാണ് വൃത്തിയാക്കുന്നത്. നീരൊഴുക്കിന് വിഘാതമായി പാഴ്‌ച്ചെടികളും ചണ്ടിയും ചെളിയും അടിഞ്ഞുകൂടിയത് മഴക്കാലത്ത് തോട് കവിഞ്ഞൊഴുകി കൃഷി നശിക്കാനും വേനലിൽ ജലക്ഷാമത്തിനും കാരണമായിരുന്നു. കര്‍ഷകരുടെ ദുരിതം കണക്കിലെടുത്താണ് ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി പറപ്പൂക്കര പഞ്ചായത്ത് കൃഷിഭവനും വിവിധ പാടശേഖര സമിതികളും ചേര്‍ന്ന് തോട് പുനരുദ്ധരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാര്‍ത്തിക ജയനും വൈസ് പ്രസിഡൻറ് പി.ഡി. നെല്‍സനും പറഞ്ഞു. പദ്ധതിക്കായി 26 ലക്ഷം രൂപയോളമാണ് ചെലവഴിക്കുന്നത്. കൊടകര, പറപ്പൂക്കര പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള ബ്ലാച്ചിറ മുതല്‍ മുരിയാട് പഞ്ചായത്തി​െൻറ അതിര്‍ത്തിയിലുള്ള വില്ലച്ചിറ വരെയുള്ള തോടി​െൻറ ഭാഗങ്ങളാണ് ഇപ്പോള്‍ ശുചീകരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story