Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 11:05 AM IST Updated On
date_range 29 March 2018 11:05 AM ISTകനാൽ കരകവിഞ്ഞ് വീട് തകർന്നു; വീട്ടുകാർ പുറത്തായതിനാൽ ആളപായം ഉണ്ടായില്ല
text_fieldsbookmark_border
മാള: കനാൽ കരകവിഞ്ഞ് ഒഴുകി വീട് തകർന്നു. കൊമ്പിടിഞ്ഞാമക്കൽ നന്ദിപറമ്പ് സുധർമയുടെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം രാവിലെ പത്തിനാണ് സംഭവം. ആളൂർ പഞ്ചായത്ത് 16ാം വാർഡിലെ താഴേക്കാട് കനാലാണ് കരകവിഞ്ഞ് ഒഴുകിയത്. വിധവയായ സുധർമയും മകൻ മനേഷും വീടിന് പുറത്തായതിനാൽ ആളപായം ഉണ്ടായില്ല. കനാലിനോട് ചേർന്നുനിൽക്കുന്ന വീടിെൻറ പിറകിലൂടെ ഇരച്ചുകയറിയ വെള്ളം അടുക്കളയും അകത്തെ ഭിത്തികളും തകർത്തു. വീട്ടു സാധനങ്ങളെല്ലാം വെള്ളത്തിനടിയിലായി. അകത്തെ അലമാര ഒഴുകി വീണു. മേൽക്കൂര തകർന്നിട്ടില്ല. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കനാലിൽ വെള്ളം കരകവിഞ്ഞ് ഒഴുകിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പീച്ചി ഡാമിൽനിന്ന് എത്തുന്ന വെള്ളമാണിത്. കാർഷികാവശ്യങ്ങൾക്കായി നിർമിച്ച കനാലിെൻറ സംരക്ഷണ ഭിത്തി തകരാറിലാണെന്ന് ആക്ഷേപമുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ ഭിത്തിക്ക് ഉയരം കൂട്ടണമെന്നും ആവശ്യമുണ്ട്. തകർന്ന വീട് ആളൂർ പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൻ, വാർഡ് അംഗം സാവിത്രി രമണൻ എന്നിവർ സന്ദർശിച്ചു. വീട് പുനർ നിർമാണത്തിന് നടപടി സ്വീകരിക്കുമെന്ന് ഇവർ വീട്ടുകാർക്ക് ഉറപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story