Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 11:02 AM IST Updated On
date_range 29 March 2018 11:02 AM ISTപ്രതിഷേധിച്ചു
text_fieldsbookmark_border
കാട്ടൂര്‍: യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡൻറ് കിരണ്‍ ഒറ്റാലിക്ക് മർദനമേറ്റതിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി . കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രദേശത്തെ ഗുണ്ട നേതാവ് ആക്രമണം നടത്തിയത്. തലക്കും ദേഹത്തും പരിക്കേറ്റ കിരണ്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദനമേറ്റ് ആശുപത്രിയില്‍ കിടക്കുന്ന കിരണിനെ ഗുണ്ടസംഘം വീണ്ടും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പ്രതിഷേധ യോഗത്തില്‍ മണ്ഡലം പ്രസിഡൻറ് ഹൈദ്രോസ് അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ബ്ലോക്ക് പ്രസിഡൻറ് വര്‍ഗീസ് പുത്തനങ്ങാടി, വൈസ് പ്രസിഡൻറ് ബിബിന്‍ തുടിയത്ത്, എം.എ. അഷറഫ്, കെ.കെ. സതീശന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ധീരജ് തേറാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story