Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 11:02 AM IST Updated On
date_range 29 March 2018 11:02 AM ISTകൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ പ്രതിസന്ധിയിൽ; അനസ്തേഷ്യ ഡോക്ടറെ പുറത്തുനിന്ന് വരുത്തേണ്ട അവസ്ഥ
text_fieldsbookmark_border
കൊടുങ്ങല്ലൂർ: അനസ്തെറ്റിസ്റ്റിെൻറ അഭാവം മൂലം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ പ്രതിസന്ധിയിൽ. ഇവിടെ ഇപ്പോൾ ശസ്ത്രക്രിയ നടത്തണമെങ്കിൽ പുറത്തുനിന്ന് അനസ്തേഷ്യ ഡോക്ടറെ വരുത്തേണ്ട അവസ്ഥയാണുള്ളത്. ഇതിെൻറ ചെലവ് രോഗികൾ വഹിക്കണം. ജില്ല ആശുപത്രി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ഇവിടെ സീസേറിയനും ഏെറയാണ്. ജനറൽ സർജറിയിലും ഇ.എൻ.ടിയിലും എല്ലുരോഗ വിഭാഗത്തിലും നേത്ര രോഗ വിഭാഗത്തിലും ശസ്ത്രക്രിയ സൗകര്യമുണ്ട്. എന്നാൽ ഇൗ വിഭാഗങ്ങളിലെല്ലാം ശസ്ത്രക്രിയ അവതാളത്തിലാകുന്ന അവസ്ഥയാണിപ്പോൾ. കൊടുങ്ങല്ലൂരിലേക്ക് അനസ്തെറ്റിസ്റ്റിനെ അനുവദിക്കുന്ന കാര്യത്തിൽ ഏറക്കാലമായി അരോഗ്യ വകുപ്പ് കടുത്ത അവഗണനയാണ് പുലർത്തുന്നതെന്ന് ആേക്ഷപമുണ്ട്. ഇടക്ക് വരുന്നവർ അധികം കഴിയും മുേമ്പ സ്ഥലം മാറിപ്പോകുന്നതും പതിവാണ്. അധികൃതരുടെ നിരന്തര ആവശ്യത്തെത്തുടർന്ന് മാമ്പ്ര പി.എച്ച്.സിയിൽ ജോലി ചെയ്തിരുന്ന അനസ്തെറ്റിസ്റ്റിനെ ജില്ല മെഡിക്കൽ ഒാഫിസർ ആറ് മാസം മുമ്പ് കൊടുങ്ങല്ലൂരിലേക്ക് താൽക്കാലികമായി നിേയാഗിച്ചിരുന്നു. ഇൗ ഡോക്ടർ അവധിയിൽ പോയതോടെയാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തത്. പാവപ്പെട്ട രോഗികളുടെ ആശ്രയ കേന്ദ്രമായ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ ഡോക്ടറെ നിയമിക്കാൻ എം.എൽ.എയും സർക്കാറും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നഗരസഭ പാർലമെൻററി പാർട്ടി യോഗം ആവശ്യപ്പെട്ടു. വി.എം. േജാണി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story