Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീടും സ്ഥലവും...

വീടും സ്ഥലവും ജീവകാരുണ്യ പ്രവർത്തനത്തിന്​ വിട്ടുനൽകി നാരായണ ദാസി​െൻറ മാതൃക

text_fields
bookmark_border
തൃപ്രയാർ: ഒന്നരക്കോടി രൂപ വിലമതിക്കുന്ന വീടും സ്ഥലവും ജീവകാരുണ്യ പ്രവർത്തനത്തിന് വിട്ടുനൽകി കൊച്ചിക്കാരൻ നാരായണ ദാസി​െൻറ മാതൃക. ഭൂമിയുടെയും വീടി​െൻറയും രേഖകളുടെ കൈമാറ്റം ശനിയാഴ്ച നാലിന് ഏങ്ങണ്ടിയൂർ സൗപർണിക ഓഡിറ്റോറിയത്തിൽ നടക്കും. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ സംബന്ധിക്കും. ഏങ്ങണ്ടിയൂർ പഞ്ചായത്തിനെ പട്ടിണി രഹിതമാക്കുക, വയോജന സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച കെയർ ചാരിറ്റബിൾ ട്രസ്റ്റിനാണ് രേഖകൾ കൈമാറുന്നത്. 5500 ചതുരശ്ര അടി വിസ്തീർണമുള്ള എല്ലാ സൗകര്യങ്ങളുമുള്ള വീടും 24 സ​െൻറ് സ്ഥലവുമാണ് നാരായണ ദാസ് അശരണരായ ജനങ്ങൾക്കുവേണ്ടി സമർപ്പിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story