Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊയ്യയിലെ പഴവർഗ...

പൊയ്യയിലെ പഴവർഗ സംസ്കരണ ഫാക്ടറിക്ക് വീണ്ടും ജീവൻവെക്കുന്നു

text_fields
bookmark_border
മാള: പൊയ്യ ആഗ്രോ ഇൻഡ്രസ്ട്രീസ് കോർപറേഷൻ പഴവർഗ സംസ്കരണ ഫാക്ടറിക്ക് വീണ്ടും ജീവൻവെക്കുന്നു. ബജറ്റിൽ വകയിരുത്തിയ തുക ഉപയോഗിച്ചാണ് പുനഃപ്രവർത്തനം ആരംഭിക്കുന്നത്. കടലാസിൽ ഒതുങ്ങിയ വിഭവങ്ങൾ ഇതോടെ പുറത്തിറക്കാനാകുമെന്ന് അധികൃതർ അവകാശപ്പെടുന്നു. വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ 29ന് സംഘാടക സമിതി രൂപവത്കരണം നടക്കും. നേരത്തേ പൂപ്പത്തിയിൽ ആഗ്രോ ഇൻഡസ്ട്രീസ് ചക്ക സംസ്കരണ ഫാക്ടറി പ്രവർത്തനം തുടങ്ങിയെങ്കിലും മരവിച്ചിരുന്നു. വിവിധ പഴങ്ങളുടെ സംസ്കരണം ഇവിടെ നടത്തുമെന്ന സർക്കാർ വാഗ്ദാനമാണ് നടപ്പാകാതെ പോയത്. നിർമാണം പൂർത്തീകരിച്ച ഫാക്ടറി യു.ഡി.എഫ് സർക്കാർ 2013 ആഗസ്റ്റിലാണ് സ്വിച്ച് ഓൺ നടത്തിയത്. പ്രവർത്തനം തുടങ്ങിയെങ്കിലും ചക്ക മാത്രമാണ് സംസ്കരിക്കാൻ കഴിഞ്ഞിരുന്നത്. ഇതിനുള്ള യന്ത്ര സംവിധാനങ്ങളെ ഇവിടെയുള്ളൂ എന്നതാണ് യാഥാർഥ്യം. ചക്കയിൽനിന്ന് ഹലുവയും ജാമും നിർമിച്ചിരുന്നു. യന്ത്രങ്ങൾ സ്ഥാപിക്കുകയും സാങ്കേതികമായ അനുബന്ധ പ്രവൃത്തികളും നടത്തി കുറ്റമറ്റ നിലയിലുള്ള ഫാക്ടറി പ്രവർത്തനമാണ് ലക്ഷ്യമിടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story