Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചൊവ്വന്നൂർ ബ്ലോക്ക്...

ചൊവ്വന്നൂർ ബ്ലോക്ക് ബജറ്റ്​: വീടും കുടിവെള്ളവും മ​ുഖ്യം

text_fields
bookmark_border
കുന്നംകുളം: ഭവന നിർമാണത്തിന് ഊന്നൽ നൽകി ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 25.18 കോടി കോടി രൂപ വരവും 25.16 കോടി ചെലവും രണ്ട് ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് ഉഷ പ്രഭുകുമാറാണ് അവതരിപ്പിച്ചത്. 114 കടുംബങ്ങൾക്ക് വീട് നിർമിക്കുകയാണ് ലക്ഷ്യം. ഇതിനായി 1.27 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ജില്ല, കേന്ദ്ര, സംസ്ഥാന വിഹിതവും ഉൾപ്പെടുത്തി മൊത്തം 4.56 കോടിയാണ് ഈ പദ്ധതിക്ക് ഉപയോഗപ്പെടുത്തുക. 40 പട്ടികജാതി കുടുംബങ്ങൾക്കും മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 74 കുടുംബങ്ങൾക്കും മുൻഗണന നൽകും. കുടിവെള്ള പദ്ധതികൾക്കും കിണർ റീചാർജിങ് പദ്ധതിക്കും 56 ലക്ഷം നീക്കിവെച്ചു. പഴഞ്ഞി കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ നവീകരണ പ്രവർത്തനത്തിന് 48.79 ലക്ഷം വകയിരുത്തി. പശ്ചാത്തല മേഖലയിൽ 67 ലക്ഷവും ഉൽപാദന മേഖലയിൽ 98.75 ലക്ഷവും സേവന മേഖലയിൽ 1.26 കോടിയും വിവിധ പദ്ധതികൾക്ക് ഉപയോഗിക്കും. സമ്പൂർണ ശുചിത്വവും ലക്ഷ്യമിടുന്നുണ്ട്. പ്രസിഡൻറ് എ.വി. സുമതി അധ്യക്ഷത വഹിച്ചു. പ്രശാന്തൻ, കെ.എ. ജ്യോതിഷ്, ജെയ്സൻ ചാക്കോ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story