Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 10:53 AM IST Updated On
date_range 29 March 2018 10:53 AM ISTആഴവും വീതിയും കൂട്ടി; അമ്പലക്കുളത്തിൽ ജലസമൃദ്ധി
text_fieldsbookmark_border
വടക്കേക്കാട്: മണ്ണിടിഞ്ഞും ജലനിരപ്പ് താഴ്ന്നും നാശത്തിെൻറ വക്കിലായിരുന്ന നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്ഷേത്രക്കുളം നവീകരിച്ചു. മൂന്നാംകല്ല് പത്മനാഭപുരം ക്ഷേത്രത്തിലെ അര ഏക്കർ വരുന്ന കുളമാണ് ക്ഷേത്ര ഭരണസമിതിയും നാട്ടുകാരും ചേർന്ന് പുതുക്കിപ്പണിതത്. ദിവസവും നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്ന കുളം പ്രദേശത്തിെൻറ പ്രധാന ജലസ്രോതസ്സാണ്. കഴിഞ്ഞ വേനലിലാണ് കുളം കെട്ടി സംരക്ഷിക്കാൻ തീരുമാനമെടുത്തത്. ലക്ഷങ്ങൾ മുടക്കി നവീകരിച്ചാൽ വെള്ളം കിട്ടാതെ വരുമോ എന്ന ആശങ്ക പലർക്കുമുണ്ടായിരുന്നു. ശിവരാമൻ നായർ, മുല്ലമംഗലം നാരായണൻ നമ്പൂതിരി, ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്ര ഭരണസമിതിയാണ് നവീകരണത്തിന് മുൻകൈയെടുത്തത്. ചളിയും മണ്ണും കോരി കുളത്തിന് ആഴം കൂട്ടുകയും അരികുകളിൽ വീതിയിൽ കരിങ്കൽഭിത്തി കെട്ടുകയും ചെയ്തു. പുതുക്കിപ്പണിയാൻ പത്തുലക്ഷം രൂപ ചെലവിട്ടു. നവീകരിച്ചതോടെ കുളം ജലസമൃദ്ധമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story