Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളാങ്ങല്ലൂരിൽ ഭവന...

വെള്ളാങ്ങല്ലൂരിൽ ഭവന നിർമാണത്തിനും കൃഷിക്കും മുൻഗണന

text_fields
bookmark_border
കരൂപ്പടന്ന: ഭവന നിർമാണത്തിനും കൃഷിക്കും മുൻഗണന നൽകി വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്. 17.76 കോടി രൂപ വരവും 17.27 കോടി ചെലവും കണക്കാക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍ അവതരിപ്പിച്ചു. ഭവന നിർമാണം 1.03 കോടി, പട്ടികജാതി ക്ഷേമം 30.85 ലക്ഷം, കൃഷി, മൃഗസംരക്ഷണം, ക്ഷീരം, മത്സ്യബന്ധനം 1.23 കോടി, ആരോഗ്യം, കുടിവെള്ളം 33.50 ലക്ഷം, മാലിന്യം, ശുചിത്വം 17.92 ലക്ഷം, വനിത, ശിശു, വൃദ്ധര്‍, ഭിന്നശേഷി- ക്ഷേമം 59.75 ലക്ഷം, സാമൂഹിക ക്ഷേമം 50.75 ലക്ഷം, വിദ്യാഭ്യാസം, കല, സംസ്കാരം, കായികം 38.32 ലക്ഷം, ചെറുകിട വ്യവസായം 10.50 ലക്ഷം, വൈദ്യുതി 35.25 ലക്ഷം, ഗ്രാമീണ തൊഴില്‍ രണ്ട് കോടി എന്നിങ്ങനെയാണ് വിവിധ പദ്ധതികള്‍ക്കായുള്ള നീക്കിയിരുപ്പുകള്‍. കെ.എച്ച്. അബ്ദുന്നാസർ, എം.കെ. മോഹനന്‍, കെ.എസ്. മോഹനന്‍, നിഷ ഷാജി, സീമന്തിനി സുന്ദരന്‍, മിനി രാജന്‍, രേഖ സുരേഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story