Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോഗോ പ്രകാശനം

ലോഗോ പ്രകാശനം

text_fields
bookmark_border
കൊടുങ്ങല്ലൂർ: മേയ് 15 മുതൽ 25 വരെ കൊടുങ്ങല്ലൂരിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തി​െൻറ ചെയ്തു. അശോകൻ ചരുവിൽ പ്രകാശനം നിർവഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു. ടി.കെ. ഗംഗാധരൻ, യു.കെ. സുരേഷ്കുമാർ, കെ.എം. ബേബി, ടി.എൻ. േജായ്, ടി.കെ. രമേഷ്ബാബു, കെ.കെ. മുഹമ്മദ്, ഇ.ജെ. ഹീര എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ അഷറഫ് സാബാൻ സ്വാഗതവും ഉണ്ണി പിക്കാസോ നന്ദിയും പറഞ്ഞു. കൊടുങ്ങല്ലൂർ നഗരസഭ ബജറ്റ്: വികസനോന്മുഖമെന്ന് എൽ.ഡി.എഫ്; ആവർത്തന വിരസമെന്ന് പ്രതിപക്ഷം കൊടുങ്ങല്ലൂർ: 61.48 കോടി രൂപ വരവും 59.38 കോടി ചെലവും പ്രതീക്ഷിക്കുന്ന നഗരസഭയുടെ ബജറ്റ് കൗൺസിൽ യോഗം ഐകകണ്േഠ്യന പാസാക്കി. ഭാവനാത്മകവും വികസനോന്മുഖവുമെന്നൊക്കെ എൽ.ഡി.എഫ് അംഗങ്ങൾ ബജറ്റിനെ വിശേഷിപ്പിച്ചപ്പോൾ, ആവർത്തന വിരസമെന്നും പൊള്ളയെന്നുമൊക്കെയാണ് ബി.ജെ.പി, കോൺഗ്രസ് അംഗങ്ങൾ വിശേഷിപ്പിച്ചത്. മുൻ ചെയർമാൻ സി.സി. വിപിൻചന്ദ്രനാണ് ചർച്ചക്ക് തുടക്കമിട്ടത്. പേരിന് പോലും കുറ്റം കാണാനാകാത്ത വിധം സമഗ്ര ബജറ്റ് അവതരിപ്പിച്ചതിന് ചെയർമാൻ കെ.ആർ. ജൈത്രനെയും വൈസ് ചെയർമാൻ ഹണി പീതാംബരനെയും അദ്ദേഹം അഭിനന്ദിച്ചു. തുടർന്ന് സംസാരിച്ച എൽ.ഡി.എഫിലെ സി.പി. രമേശൻ, സി.കെ. രാമനാഥൻ, പി.ഒ. ദേവസി, ഷീല രാജ്കമൽ എന്നിവർ ഇതി​െൻറ ചുവട് പിടിച്ചാണ് സംസാരിച്ചത്. എന്നാൽ, കഴിഞ്ഞ ഏതാനും ബജറ്റുകളിൽ ഇടം പിടിച്ചിരുന്ന തീരദേശ റോഡ് ഇക്കുറി ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയും പട്ടികജാതി വിഭാഗങ്ങൾക്കായുള്ള പാർപ്പിട പദ്ധതി എവിടെയെന്ന് വ്യക്തമാക്കാത്തതുമുൾെപ്പടെയുള്ള ന്യൂനതകൾ നിരത്തിയാണ് പ്രതിപക്ഷകക്ഷി നേതാവ് വി.ജി. ഉണ്ണികൃഷ്ണൻ സംസാരിച്ചത്. ശാലിനി വെങ്കിേടഷ്, ടി.എസ്. സജീവൻ എന്നിവരും ചർച്ചയിൽ പെങ്കടുത്തു. പദ്ധതികൾ പ്രഖ്യാപിച്ചാൽ മാത്രം പോര, നടപ്പാക്കുക കൂടി വേണമെന്നായിരുന്നു കോൺഗ്രസിലെ വി.എം. ജോണി, ഗീത, കവിത മധു, പ്രിൻസി മാർട്ടിൻ എന്നിവർ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ബജറ്റിലെ നടക്കാത്ത പദ്ധതികളുടെ പട്ടികയും അവർ നിരത്തി. തനത് ഫണ്ടി​െൻറ ലഭ്യതയിൽ നിന്നുകൊണ്ട് തന്നെ നീക്കിയിരുപ്പിലേക്കെത്തിയ സാമ്പത്തികാവസ്ഥയിൽ നിന്ന് കൊടുങ്ങല്ലൂർ നഗരസഭക്ക് പുതിയ ബജറ്റ് അവതരിപ്പിക്കാനായതിനെ അംഗീകരിക്കാനുള്ള വിമുഖതക്ക് പിന്നിൽ രാഷ്ട്രീയം മാത്രമാണെന്ന് ചർച്ചക്ക് മറുപടി പറഞ്ഞ ചെയർമാൻ കെ.ആർ. ജൈത്രൻ അഭിപ്രായപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story