Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 11:05 AM IST Updated On
date_range 28 March 2018 11:05 AM ISTകള്ളനോട്ട്; അച്ഛനും മകനും പിടിയിൽ
text_fieldsbookmark_border
തൃശൂർ: പ്രമുഖ ഹോട്ടലിൽ കേക്കു വാങ്ങാൻ വന്നയാളുടെ കൈയിൽനിന്ന് അഞ്ഞൂറിെൻറ കള്ളനോട്ടുകൾ കണ്ടെത്തിയ കേസിൽ അച്ഛനും മകനും അറസ്റ്റിലായി. പൂങ്കുന്നം സീതാറാം ലെയിൻ താറളി വീട്ടിൽ സജീവ് (51), മകൻ സായൂജ് (22) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 15നാണ് കേസിനാസ്പദ സംഭവം. കേക്ക് വാങ്ങാനെത്തിയ നവീൻ സെബാസ്റ്റ്യൻ എന്നയാളുടെ പോക്കറ്റിൽനിന്ന് അബദ്ധത്തിൽ തറയിൽ വീണ 500 രൂപ നോട്ടുകളാണ് കള്ളനോട്ടാണെന്ന് കണ്ടെത്തിയത്. നവീന് കള്ളനോട്ട് കൈമാറിയ മാള കൂനന്തറ മണ്ണാന്തറ വീട്ടിൽ മുഹമ്മദ് റഹീമിനെ (48) മാർച്ച് ആറിന് വടകരയിൽനിന്ന് പിടികൂടിയിരുന്നു. സംഘത്തിലുള്ളവരെ കുറിച്ച് പൊലീസിന് വിവരം കിട്ടിയതിനെ തുടർന്ന് അന്വേഷണത്തിലായിരുന്നു. പിടിയിലായവർ നിരവധി പേർക്ക് കള്ളനോട്ട് വിതരണം ചെയ്തുവെന്നും സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ടൗൺ ഇൻസ്പെക്ടർ കെ.സി. സേതുവിെൻറ നേതൃത്വത്തിൽ എസ്.ഐ ശശികുമാർ, സിബു, ഷീനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story