Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 11:05 AM IST Updated On
date_range 28 March 2018 11:05 AM ISTമെേട്രാപൊളിറ്റൻ ആശുപത്രിക്കെതിരെ കോർപറേഷൻ ജപ്തി നടപടികളിലേക്ക്
text_fieldsbookmark_border
തൃശൂർ: അനധികൃത നിർമാണം നടത്തുകയും, വസ്തു നികുതി കുടിശ്ശിക വരുത്തുകയും ചെയ്ത മെേട്രാപൊളിറ്റൻ ആശുപത്രിക്കെതിരെ കോർപറേഷൻ ജപ്തി നടപടി ആരംഭിച്ചു. നിലവിൽ രണ്ട് നിലകൾക്ക് മാത്രം കെട്ടിട നമ്പർ വാങ്ങി ഇതിനു മുകളിൽ നാല് നിലകൾ കൂടി പണിത് അനധികൃതമായി ഉപയോഗിച്ചു വരുന്നതിനെതിരെയാണ് കോർപറേഷൻ നടപടികൾ സ്വീകരിച്ചത്. കോർപറേഷൻ നിരവധി തവണ ആശുപത്രിക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും അനുകൂല നടപടി ആശുപത്രി അധികൃതരിൽനിന്ന് ഉണ്ടായിരുന്നില്ലത്രെ. 2006- മുതൽ 2018 വരെ 40 ലക്ഷത്തോളമാണ് കുടിശ്ശിക. കുടിശ്ശിക ഈടാക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സാഹചര്യത്തിലാണ് ജപ്തി ഉൾപ്പെടെയുള്ള നടപടികളിലേക്ക് കോർപറേഷൻ കടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story