Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 10:57 AM IST Updated On
date_range 27 March 2018 10:57 AM IST-------കൊച്ചിൻ ദേവസ്വം ബോർഡിന് 191 കോടിയുടെ ബജറ്റ്
text_fieldsbookmark_border
തൃശൂർ: ക്ഷേത്രങ്ങളുടെയും ക്ഷേത്രഭൂമികളുടെയും സംരക്ഷണവും കാരുണ്യ പദ്ധതികളും ജീവനക്കാർക്ക് ഇൻഷുറൻസുമായി കൊച്ചിൻ ദേവസ്വം ബോർഡിെൻറ 2018-19 വർഷത്തെ ബജറ്റ്. 191.3 കോടി വരവും 186.9 െചലവും പ്രതീക്ഷിക്കുന്ന ബജറ്റിന് തിങ്കളാഴ്ച ചേർന്ന ബോർഡ് യോഗം അംഗീകാരം നൽകി. ഈ സാമ്പത്തിക വർഷത്തിൽ സാമൂഹിക പ്രതിബദ്ധതക്കും വരുമാന വർധന ലക്ഷ്യം വെച്ചുള്ള പദ്ധതികൾക്കും ഉൗന്നൽ നൽകിയുള്ളതാണെന്ന് പ്രസിഡൻറ് ഡോ.എം.കെ. സുദർശൻ പറഞ്ഞു. പ്രധാന പദ്ധതികൾ: ഹരിതക്ഷേത്രം പദ്ധതിയുടെ രണ്ടാംഘട്ടം തൃപ്രയാർ സ്റ്റോക്ക്പുരപറമ്പിൽ തെങ്ങിൻതൈകൾ നടും-10 ലക്ഷം തമ്മനം കൂത്താപാടി, ചിറ്റൂർ കൃഷ്ണസ്വാമി, അഴകിയകാവ്, തൃപ്പൂണ്ണിത്തുറ തട്ടുമാളിക, പടിഞ്ഞാറെ പള്ളിത്താമം, കൊടുങ്ങല്ലൂർ, ചോറ്റാനിക്കര എന്നിവിടങ്ങളിൽ ഷോപ്പിങ് മാളുകൾ, കല്യാണ മണ്ഡപം എന്നിവയുടെയും, കൈലാസം രണ്ടാം ഘട്ടത്തിെൻറയും നിർമാണം -ആറുകോടി. 'ഹരിത ക്ഷേത്രം -വടക്കുന്നാഥൻ' പദ്ധതിയുടെ ഭാഗമായി ശ്രീവടക്കുന്നാഥൻ ക്ഷേത്ര മൈതാനം സൗന്ദര്യവത്കരിക്കും. 25 ലക്ഷം ക്ഷേത്രങ്ങളോടനുബന്ധിച്ച് ശാന്തിമഠങ്ങളും ശൗചാലയങ്ങളും നിർമിക്കും ബോർഡിെൻറ കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡ് നൽകും. ക്ഷേത്ര ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ. പ്രീമിയം സംഖ്യ ദേവസ്വം ബോർഡ് വഹിക്കും -അഞ്ച് ലക്ഷം. ജീർണാവസ്ഥയിലുള്ള ക്ഷേത്രങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നവീകരണം - 50 ലക്ഷം. തായങ്കാവ് ദേവസ്വം കീഴേടം പെരുവൻമല ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ഭൂമി പ്രിൽഗ്രിം ടൂറിസം സെൻററായി വികസിപ്പിക്കും. സൗരോർജ പദ്ധതി നടപ്പാക്കുന്നതിെൻറ ഭാഗമായി കൊച്ചിൻ ദേവസ്വം ബോർഡ് ഓഫിസ്, ചോറ്റാനിക്കര എന്നിവിടങ്ങളിൽ ഒന്നാംഘട്ട പദ്ധതി നിർവഹണം ഉടൻ ആരംഭിക്കും -അഞ്ച് ലക്ഷം. മുടിക്കോട്, ചിറങ്ങര, തിരുവഞ്ചിക്കുളം ക്ഷേത്രങ്ങളിൽ ശബരിമല ഇടത്താവളം. തൃശൂർ ആസ്ഥാനമായി 'പ്രസാദം' വിശപ്പുരഹിത പദ്ധതി തുടങ്ങും. അന്നദാനം ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വടക്കുന്നാഥൻ അന്നദാനമണ്ഡപത്തിൽ ഒരു നേരം കഞ്ഞിയും പുഴുക്കും നൽകും-10 ലക്ഷം അഭയം പെൻഷൻ, ക്ഷേത്രകലാകാരൻമാരുടെ പെൻഷൻ 1000 രൂപയായി വർധിപ്പിക്കും മേജർ ക്ഷേത്രങ്ങളിൽ അഗ്നിസുരക്ഷ ഒരുക്കാൻ 10 ലക്ഷം. മേജർ ക്ഷേത്രങ്ങൾ കമ്പ്യൂട്ടർവത്കരിക്കും. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഓൺലൈൻ വഴി വഴിപാടുകൾ ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കും. തിരുവില്വാമല ക്ഷേത്രം പുനരുദ്ധാരണത്തിനായി ഒരു കോടി. സ്ഥിരം ക്ഷേത്രജീവനക്കാർക്ക് വീട് നിർമിക്കാൻ പലിശ രഹിത ഭവന വായ്പ. ആദ്യഘട്ടത്തിൽ 10 പേർക്ക് 2.5 ലക്ഷം. ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരാലംബരായവർക്ക് ജനസാന്ത്വന പദ്ധതി പ്രകാരം ധനസഹായം. ചിറ്റൂർ പാഠശാലയിൽ പ്രഭാതഭക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story