Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 11:11 AM IST Updated On
date_range 25 March 2018 11:11 AM ISTപ്രതിപക്ഷ െഎക്യം അഴിമതിക്കാരുടെ കൂട്ടുകൃഷി ^അൽഫോൺസ് കണ്ണന്താനം
text_fieldsbookmark_border
പ്രതിപക്ഷ െഎക്യം അഴിമതിക്കാരുടെ കൂട്ടുകൃഷി -അൽഫോൺസ് കണ്ണന്താനം തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വിശാല പ്രതിപക്ഷ െഎക്യം എന്നത് കള്ളന്മാരുടെയും കുംഭകോണക്കാരുടെയും കൂട്ടുകൃഷിയാണെന്ന് കേന്ദ്ര സഹ മന്ത്രി അൽഫോൺസ് കണ്ണന്താനം. തൃശൂർ പ്രസ് ക്ലബിെൻറ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാൾ കന്നുകാലി തീറ്റ കട്ട് 2,000 കോടിയുടെ കുംഭകോണമാണ് നടത്തിയത്. മായാവതിയും മുലായവുമെല്ലാം അഴിമതിക്കാരാണ്. ഇവരൊക്കെ അടങ്ങുന്ന പ്രതിപക്ഷമാണ് വീണ്ടും ഒന്നിക്കുന്നത്. രാജ്യം കൊള്ളയടിക്കുന്നവരുടെ കൂട്ടുകൃഷികൊണ്ട് എന്തു ഗുണമാണുണ്ടാവുക. 'ഞങ്ങൾ കുറെക്കാലം ഭരിക്കാൻ പോവുകയാണ്. 2029 വരെ ഞങ്ങൾ ഭരിക്കും'-കണ്ണന്താനം പറഞ്ഞു. അഴിമതിയും കുംഭകോണം നടത്തുന്നവരുമടങ്ങുന്ന പ്രതിപക്ഷം ഉണ്ടാക്കുന്ന വിശാല െഎക്യം രാജ്യത്തെ എങ്ങോട്ട് നയിക്കും? പ്രതിപക്ഷ െഎക്യം സംബന്ധിച്ച് ആരാഞ്ഞപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കേന്ദ്ര ഉത്തരവോടെ രാജ്യത്തെ തൊഴിൽ മേഖല അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണേല്ലാ എന്ന ചോദ്യത്തിന് തൊഴിൽ പ്രശ്നം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു േകന്ദ്ര മന്ത്രിയുടെ ആദ്യ പ്രതികരണം. മൂന്ന് വർഷത്തെ കേന്ദ്ര ഭരണം െഎ.ടി. മേഖലയിൽ 113 ലക്ഷം പേർക്ക് തൊഴിൽ നൽകിയെന്ന് മന്ത്രി അവകാശപ്പെട്ടു. െഎ.ടി മേഖലയിലും തൊഴിൽ സ്ഥിരതയുണ്ടാവില്ലേല്ലാ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ രാജ്യത്ത് തൊഴിൽ സ്ഥിരതയുണ്ടാകുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. തൊഴിൽ പ്രശ്നം വലിയ പ്രശ്നമാണ്. അത് ചർച്ച ചെയ്താൽ തീരില്ല-അദ്ദേഹം തുടർന്നു. കേന്ദ്ര ഉത്തരവിനെതിരെ ബി.എം.എസും പ്രതികരിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ വ്യക്തമായി മറുപടി പറയാതെ ഒഴിഞ്ഞു മാറി. അടുത്ത പൊതു തെരഞ്ഞെടുപ്പ് ബാലറ്റ് കടലാസിലൂടെ വേണമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടിയത് ശ്രദ്ധയിൽപെടുത്തിയപ്പോൾ ഒാരോ പ്രാവശ്യവും തോൽക്കുേമ്പാഴും അവർ ഒാരോ ആവശ്യം ഉന്നയിക്കുമെന്നായിരുന്നു മറുപടി. തെരഞ്ഞെടുപ്പ് യന്ത്രം ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അത് ഹാക്ക് ചെയ്യാൻ പറ്റില്ലെന്നും വ്യക്തമായി. മറിച്ചുണ്ടെങ്കിൽ തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ െവല്ലുവിളിച്ചതാണേല്ലാ? ആർക്കും തെളിയിക്കാൻ സാധിച്ചിട്ടില്ല. സംസ്ഥാന വികസനത്തിന് രാഷ്ട്രീയ ഇഛാശക്തി കാണിക്കണം. വികസന കാര്യത്തിൽ തീരുമാനങ്ങൾ എടുത്താൽ പോര നടപ്പാക്കാനും ധൈര്യം കാണിക്കണം. കീഴാറ്റൂരും മലപ്പുറത്തും അടക്കമുള്ള വികസനത്തിന് ജനങ്ങളും താൽപര്യം കാണിക്കണം. ടൂറിസ വികസനത്തിന് കേരളത്തിൽ വൻ തുക ചെലവഴിക്കും. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് ആകർഷക കേന്ദ്രങ്ങളിലൊന്നാക്കി കുമരകത്തെ മാറ്റും. കൺവെൻഷൻ കേന്ദ്രമടക്കമുള്ള ടൂറിസ്റ്റ് വികസനത്തിന് മാസ്റ്റർ പ്ലാൻ ഉണ്ടാക്കും. ഏറ്റവും ചുരുങ്ങിയത് 100 കോടി ചെലവഴിക്കും-അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story