Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത: ജനങ്ങളുടെ...

ദേശീയപാത: ജനങ്ങളുടെ ഭീതിയകറ്റണം^ എസ്​.വൈ.എസ്​

text_fields
bookmark_border
ദേശീയപാത: ജനങ്ങളുടെ ഭീതിയകറ്റണം- എസ്.വൈ.എസ് ദേശീയപാത വികസനം ജനങ്ങളുടെ ഭീതിയകറ്റണം എസ്.വൈ.എസ് പെരിഞ്ഞനം (തൃശൂർ): ദേശീയപാത വികസനത്തിനായി ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും അവ്യക്തതകൾ മാറ്റി ജനങ്ങളുടെ ഭീതിയകറ്റണമെന്നും എസ്.വൈ.എസ് സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ദേശീയപാത വികസനത്തിന് എസ്.വൈ.എസ് എതിരല്ല. ജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും ആവശ്യമായ സംവിധാനം വേണം. കിടപ്പാടങ്ങൾ നഷ്ടപ്പെടുന്ന കുടുംബങ്ങളുടെ ആശങ്ക ഗൗരവതരമാണ്. അതുപരിഹരിച്ചേ വികസനവുമായി മുന്നോട്ടുപോകാവൂ. വികസനം വരുമ്പോൾ പ്രാദേശികമായി ജനങ്ങൾക്കുണ്ടാകുന്ന സുരക്ഷാപ്രശ്നവും പരിഹരിക്കപ്പെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ദ്വിദിന സമ്മേളനത്തിന് കെ.ആർ. നസ്റുദ്ദീൻ ദാരിമി പതാക ഉയർത്തി. കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി എൻ. അലി അബ്്ദുല്ല ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് പേരോട് അബ്്ദുറഹിമാൻ സഖാഫി, ജനറൽ സെക്രട്ടറി മജീദ് കക്കാട്, സി.പി. സെയ്തലവി, ത്വാഹ തങ്ങൾ, മാളിയേക്കൽ സുലൈമാൻ സഖാഫി, സിദ്ദീഖ് സഖാഫി, അബ്്ദുൽലത്തീഫ് സഅദി പഴശ്ശി, ഡോ. പി.എ. മുഹമ്മദ് കുഞ്ഞി സഖാഫി, ഡോ. എ.പി. അബ്്ദുൽ ഹക്കീം അസ്ഹരി. പള്ളങ്കോട് അബ്്ദുൽഖാദർ മദനി, അബ്്ദുൽജബ്ബാർ സഖാഫി, എം. മുഹമ്മദ് പറവൂർ, എസ്. ശറഫുദ്ദീൻ, എം. മുഹമ്മദ് സാദിഖ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. കേരളത്തിലേയും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലേയും പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രതിനിധി സമ്മേളനം ഞായറാഴ്ച വൈകീട്ട് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story