Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 11:14 AM IST Updated On
date_range 24 March 2018 11:14 AM ISTകാർഷിക സർവകലാശാല അനധ്യാപക ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടാൻ നീക്കം
text_fieldsbookmark_border
തൃശൂർ: കേരള കാർഷിക സർവകലാശാലയിൽ അനധ്യാപക ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ നീക്കം. ശനിയാഴ്ച ചേരുന്ന ജനറൽ കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച പ്രമേയം വരുന്നുണ്ട്. സർവകലാശാലയിലെ ഇടതുപക്ഷ സംഘടനയാണ് പ്രമേയം അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുണ്ട്. വിരമിക്കൽ പ്രായം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് സർക്കാറാണെന്നിരിക്കെ സർവകലാശാല ജനറൽ കൗൺസിലിൽ ഭരണപക്ഷ സംഘടനതന്നെ പ്രമേയം കൊണ്ടുവരുന്നത് നിർണായക നീക്കമായി വിലയിരുത്തപ്പെടുന്നു. യു.ജി.സി യോഗ്യത നേടിയ ലൈബ്രറി ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആയി ഉയർത്തണമെന്നാണ് പ്രമേയത്തിൽ ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ ജനറൽ കൗൺസിലിെൻറ സമീപനം എന്തായിരിക്കും എന്നാണ് സർവകലാശാലയിലെ അനധ്യാപക ജീവനക്കാർ ഉറ്റുനോക്കുന്നത്. ഇക്കാര്യത്തിൽ അനുകൂല സമീപനമുണ്ടായാൽ സ്വാഭാവികമായും മറ്റു വിഭാഗങ്ങളും ആവശ്യം ഉന്നയിക്കും. സർവകലാശാല ആസ്ഥാനത്ത് ലൈബ്രറിയിൽ ഇപ്പോൾതന്നെ വിരമിക്കൽ പ്രായം കഴിഞ്ഞ രണ്ട് അസി. ലൈബ്രേറിയൻമാർ തുടരുന്നത് സംബന്ധിച്ച തർക്കം വൈസ് ചാൻസലറുടെ മുന്നിൽ എത്തിയിട്ടുണ്ട്. വേതനമില്ലാതെ സർവിസിൽ തുടരാനുള്ള കോടതി ഉത്തരവിെൻറ ബലത്തിലാണ് ഇവർ തുടരുന്നത്. എന്നാൽ, വെള്ളായണി കാർഷിക കോളജിൽ വിരമിക്കൽ പ്രായം കഴിഞ്ഞിട്ടും തുടർന്ന അസിസ്റ്റൻറ് ലൈബ്രേറിയൻ ശമ്പളമില്ലാതെ തുടരാനാവില്ലെന്നു പറഞ്ഞ് ജോലി ഒഴിവാക്കി പോയിരുന്നു. ശമ്പളം കൈപ്പറ്റുന്നില്ലെങ്കിലും സാമ്പത്തിക കാര്യങ്ങളിൽ ഉൾപ്പെടെ തീരുമാനം എടുക്കാനും മറ്റുമുള്ള അധികാരം ഇപ്പോൾ സർവിസിൽ തുടരുന്നവർക്കുണ്ട്. ഇവരുടെ സേവനം അവസാനിപ്പിച്ച് റഫറൻസ് അസിസ്റ്റൻറുമാർക്ക് സ്ഥാനക്കയറ്റം നൽകണമെന്ന ആവശ്യം ചില കോണുകളിൽനിന്ന് ഉയർന്നിരുന്നു. വിരമിക്കൽ പ്രായം കഴിഞ്ഞിട്ടും തുടരുന്നവരുടെ കാര്യത്തിൽ നേരത്തെ പ്രതികൂല റിപ്പോർട്ട് നൽകിയ സർവകലാശാലയുടെ അഭിഭാഷകൻ പിന്നീട് റിപ്പോർട്ട് അനുകൂലമാക്കി. അതോടെ മറ്റൊരു അഭിഭാഷകെൻറ അഭിപ്രായം തേടാൻ വൈസ് ചാൻസലർ നിർദേശിക്കുകയും അതനുസരിച്ച് പ്രമുഖ അഭിഭാഷകെൻറ ഉപദേശം തേടുകയും ചെയ്തിരിക്കുകയാണ്. അതേസമയം, പ്രഫഷനലുകളായ രണ്ട് അസിസ്റ്റൻറ് ൈലബ്രേറിയൻമാരെ ഒഴിവാക്കുന്നത് സർവകലാശാലക്ക് നല്ലതല്ലെന്ന് ചില കേന്ദ്രങ്ങൾ വാദിക്കുന്നുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സർവകലാശാലകൾക്കും വിദ്യാർഥികൾക്കും ഉപകരിക്കുന്ന വിധം കാർഷിക സർവകലാശാല ലൈബ്രറിയെ വളർത്തിയതിൽ ഇവരുടെ പങ്ക് നിർണായകമാണെന്നും ഇവരെ ഒഴിവാക്കിയാൽ ലൈബ്രറി 'പുരാവസ്തു മ്യൂസിയ'മാവുമെന്നുമാണ് വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story