ആറാട്ടുപുഴയില്‍ ചമയങ്ങള്‍ ഒരുങ്ങി; സമര്‍പ്പണം 22ന്

05:23 AM
21/03/2018
ചേർപ്പ്: ആറാട്ടുപുഴ പൂരത്തി​െൻറ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവി​െൻറ എഴുന്നള്ളിപ്പുകള്‍ക്കാവശ്യമായ ചമയങ്ങള്‍ തയാറായി. പുഷ്പദീപങ്ങളാല്‍ അലങ്കൃതമായ ശാസ്താവി​െൻറ തിരുനടയിൽ വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചു മുതല്‍ ചമയങ്ങള്‍ സമര്‍പ്പിച്ചു തുടങ്ങും. വിവിധ വലുപ്പത്തിലുള്ള കോലങ്ങൾ, പട്ടുകുടകള്‍, ചൂരപ്പൊളി നെറ്റിപ്പട്ടങ്ങള്‍, മണിക്കൂട്ടങ്ങള്‍, ആലവട്ടം, ചാമരം എന്നിവയുടെ നവീകരണം പൂര്‍ത്തിയായി. പുതുതായി ഒരുക്കുന്ന എല്ലാ ചമയങ്ങളുടെയും നിർമാണം പൂർത്തിയായി. തിരു ഉടയാട, കൈപ്പന്തത്തിന് വേണ്ട വെളിച്ചെണ്ണ, എള്ളെണ്ണ, മറ്റു ദ്രവ്യങ്ങള്‍ എന്നിവയും ശാസ്താവിന് സമര്‍പ്പിക്കും.
Loading...
COMMENTS