Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൺവേ റോഡ് നിർമാണത്തിൽ...

വൺവേ റോഡ് നിർമാണത്തിൽ അപാകതയെന്ന് നാട്ടുകാർ

text_fields
bookmark_border
മാള: കിഴക്കേ അങ്ങാടി . കൊടകര- കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽനിന്ന് കിഴക്കേ അങ്ങാടി റോഡിലേക്ക് തിരിയുന്ന ഭാഗത്ത് സിമൻറ് കട്ട വിരിച്ചത് സംസ്ഥാന പാതയേക്കാൾ ഉയരത്തിലാണ്. വാഹനങ്ങൾ പ്രവേശിക്കേണ്ട റോഡിലേക്ക് ഉയർത്തി നിർമിച്ചിരിക്കുന്നതിനാൽ അപകട സാധ്യതയുണ്ട്. ഈ ഭാഗത്ത് വളവുമുണ്ട്. കാൽനടക്കാർക്ക് ഭീക്ഷണിയാവും വിധമാണ് നിർമാണ പ്രവർത്തനങ്ങളെന്ന് പരാതിയിൽ പറയുന്നു. ജില്ല പഞ്ചായത്തി​െൻറ ചുമതലയിലുള്ള ഈ റോഡിന് 14 ലക്ഷം രൂപയാണ് അനുവദിച്ചത്. മാള പോസ്റ്റ് ഓഫിസ് റോഡിലെത്തി ചേരുന്ന ഈ റോഡി​െൻറ ടാറിങ് നിശ്ചിത അളവിൽ ടാർ ഇടാതെയാണ് നടത്തുന്നതെന്നും നാട്ടുകാർ പറഞ്ഞു. അടിയന്തരമായി റോഡി​െൻറ നിർമാണം പരിശോധിച്ച് നടപടിയെടുക്കണമെന്ന് മാള പ്രതികരണവേദി, വെൽഫെയർ പാർട്ടി മാള പഞ്ചായത്ത് കമ്മിറ്റി എന്നിവർ ആവശ്യപ്പെട്ടു. പ്രതികരണവേദി പ്രസിഡൻറ് സലാം ചൊവ്വര ജില്ല പഞ്ചായത്തിന് ഇതുസംബന്ധിച്ച് പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story