Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 10:47 AM IST Updated On
date_range 21 March 2018 10:47 AM ISTപൈതൃക സ്മാരകങ്ങൾ ഏറ്റെടുക്കൽ: വ്യാപാരികളെ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കണം-: പൈതൃക സംരക്ഷണ സമിതി
text_fieldsbookmark_border
മാള: യഹൂദ സിനഗോഗിെൻറ സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന ടൂറിസം വകുപ്പ് സിനഗോഗിന് മുന്‍വശത്തെ സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് മാള പൈതൃക സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഏറ്റെടുക്കുന്ന സ്ഥലത്തിന് പരമാവധി പ്രതിഫലം നല്‍കണം. മാളയിലെ യഹൂദ സിനഗോഗും, ശ്മശാനവും പുരാവസ്തു നിയമപ്രകാരം സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യപിച്ചിരിക്കുന്നത് കേരള ടൂറിസം വകുപ്പാണ്. അവയുടെ സംരക്ഷണവും പുനരുദ്ധാരണവും മുസ്രിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ടൂറിസം വകുപ്പിെൻറ ചുമതലയിലാണ് നടത്തുന്നത്. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണാജനകമായ പ്രസ്താവന ഇറക്കിയാണ് മാളയിലെ വ്യാപാരി വ്യവസായി സംഘടന കടയടപ്പ് സമരം നടത്തുന്നത്. ചരിത്ര സ്മാരകമെന്ന നിലയില്‍ സിനഗോഗിെൻറ സംരക്ഷണം ഉറപ്പാക്കുന്നതിന് മുന്‍വശത്തെ സ്ഥലം ഏറ്റെടുക്കേണ്ടതാണെന്ന ടൂറിസം വകുപ്പിെൻറ നിലപാട് സ്വാഗതാര്‍ഹമാണ്. സ്മാരകങ്ങളുടെ സംരക്ഷണം മുസ്രിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനെയും ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നതിനെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പ് സമരം പിന്‍വലിച്ച് വ്യാപാരികള്‍ക്ക് പരമാവധി നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാനാണ് ശ്രമിക്കേണ്ടതെന്നും സമിതി അഭിപ്രായപ്പെട്ടു. പ്രസിഡൻറ് പ്രഫ. സി. കർമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. കിട്ടന്‍, ടി.കെ. ഉ ണ്ണികൃഷ്ണന്‍, കെ.സി. ത്യാഗരാജ്, എം.കെ. ഹരിലാല്‍, ബൈജു മണന്തറ, റസല്‍ കെ. തോമസ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story