Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightട്രോമ കെയർ സെൻറർ...

ട്രോമ കെയർ സെൻറർ നിർമാണം നിലച്ചു

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: ഗവ.മെഡിക്കൽ കോളജിലെ ട്രോമ കെയർ സ​െൻറർ ബ്ലോക്കി​െൻറ നിർമാണം നിലച്ചു. നിർമാണത്തിന് അനുവദിച്ച തുകയേക്കാൾ രണ്ട് കോടി രൂപ കൂടി അധികം വേണമെന്ന കരാർ കമ്പനിയുടെ നിലപാടാണ് പ്രതിസന്ധിയായത്. നിർമാണം പൂർത്തിയാക്കാൻ വൈകിയതിനാൽ ചെലവ് കൂടിയെന്ന് പറഞ്ഞാണ് അധിക തുക ആവശ്യപ്പെട്ടത്. സർക്കാർ ഫണ്ട് നൽകാത്തത് മൂലം ഒരു വർഷം നിർമാണം മുടങ്ങി. സർക്കാർ നിയോഗിച്ച സാങ്കേതിക കമ്മിറ്റി യോഗം ചേർന്ന് റിപ്പോർട്ട് നൽകാത്തതാണ് കാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കരാർ കമ്പനി അധിക തുക ആവശ്യപ്പെടുന്നത്. എന്നാൽ 2015ൽ നിർമാണം പൂർത്തിയാക്കാമെന്ന കരാർ പാലിക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല. മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തി​െൻറ പ്രവർത്തനം ശക്തിപ്പെടുത്താൻ കേന്ദ്ര സഹായത്തോടെയാണ് ട്രോമ കെയർ നിർമിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story