Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'കേരളത്തിൽ...

'കേരളത്തിൽ ഫാഷിസ്​റ്റ്​ ചെറുത്തുനിൽപ്​ സങ്കീർണം'

text_fields
bookmark_border
തൃശൂർ: കേരളത്തിൽ ഫാഷിസ്റ്റ് ചെറുത്തുനിൽപ് സങ്കീർണമാണെന്ന് പി.എൻ. ഗോപീകൃഷ്ണൻ. ഇവിടത്തെ ഫാഷിസ്റ്റ് പ്രവർത്തനം പരോക്ഷമാണ്. അയൽവാസിയോ സഹോദരനോ താൻ തന്നെയോ ഫാഷിസത്തിലേക്ക് മാറുന്ന കാഴ്ചയാണ് കേരളത്തിൽ- അദ്ദേഹം പറഞ്ഞു. പു.ക.സ സംഘടിപ്പിച്ച 'ഫാഷിസത്തി​െൻറ നാൾവഴികൾ'സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മറഞ്ഞു നിൽക്കുന്ന സംഘമാണ് ഫാഷിസ്റ്റ് പ്രവർത്തനം നടത്തുന്നത്. നിശബ്ദമായി ആൾക്കൂട്ടത്തെ ഉപയോഗിച്ച് തങ്ങളുടെ ഇച്ഛ നടപ്പാക്കാൻ ഫാഷിസ്റ്റുകൾക്കാവുന്നു. പല തട്ടിലുള്ളവരുടെ െഎക്യമുന്നണിക്കേ ഫാഷിസത്തെ ചെറുത്തു തോൽപിക്കാനാവൂ -അദ്ദേഹം പറഞ്ഞു. അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. പു.ക.സ ജില്ല പ്രസിഡൻറ് സി. രാവുണ്ണി അധ്യക്ഷത വഹിച്ചു. കെ.ആർ. കിഷോറി​െൻറ 'ഗൗരിലേങ്കഷ്: ജീവിതം, പോരാട്ടം, രക്തസാക്ഷിത്വം'പുസ്തകം വൈശാഖൻ സുധാകരൻ രാമന്തളിക്ക് നൽകി പ്രകാശനം ചെയ്തു. സി.ആർ. ദാസ്, പി.കെ. ശിവദാസ്, വാസുദേവൻ പനമ്പിള്ളി, യു.കെ. സുരേഷ്കുമാർ, വി. മുരളി, ടി.ആർ. സുരേഷ്, വി.ഡി. പ്രേംപ്രസാദ്, ധനഞ്ജയൻ മച്ചിങ്ങൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story