Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 11:05 AM IST Updated On
date_range 20 March 2018 11:05 AM ISTകർഷക^പട്ടികജാതി വിഷയങ്ങളുമായി അടിത്തറയുറപ്പിക്കാൻ ബി.ജെ.പി പരിപാടികളൊരുക്കുന്നു
text_fieldsbookmark_border
കർഷക-പട്ടികജാതി വിഷയങ്ങളുമായി അടിത്തറയുറപ്പിക്കാൻ ബി.ജെ.പി പരിപാടികളൊരുക്കുന്നു തൃശൂർ: കർഷകരുടെയും പട്ടികജാതിക്കാരുടെയും പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച് സംസ്ഥാനത്ത് സജീവ സാന്നിധ്യമാകാൻ ബി.ജെ.പി തയാറെടുക്കുന്നു. ജനകീയ അടിത്തറ വിപുലമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. ബി.ജെ.പി എന്ന നിലയിലും എൻ.ഡി.എ എന്ന നിലയ്ക്കും ശക്തമായ സമരപരിപാടികളാണ് ബി.ജെ.പി ആസൂത്രണം ചെയ്യുന്നത്. കീഴാറ്റൂരിലെ വയൽ കിളികൾക്ക് പിന്തുണ പ്രഖാപിച്ചതിനൊപ്പം സംസ്ഥാനത്തെ മറ്റ് കർഷക സമരങ്ങളിലും ഇടപെടാനാണ് പരിപാടി. ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തിലൂടെ പരിസ്ഥിതി സംരക്ഷകെൻറ മുഖം എടുത്തണിഞ്ഞ കുമ്മനം രാജശേഖരനെ മുൻനിർത്തുന്നതിലൂടെ ഇതിൽ വിജയിക്കാമെന്ന് നേതൃത്വത്തിെൻറ പ്രതീക്ഷ. പട്ടികജാതി പട്ടിക വർഗക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും സംസ്ഥാന സർക്കാറിനെതിരെ സമരം ശക്തമാക്കും. പട്ടികജാതി മോർച്ചയെ മുൻനിർത്തി നടത്തുന്ന സമരങ്ങൾക്ക് പുറമെ എൻ.ഡി.എയും ഈ വിഷയത്തിൽ സമരം സംഘടിപ്പിക്കും. ചാരായ നിരോധനം മൂലം തൊഴിൽ നഷ്ടമായവർക്ക് പുനരധിവാസം വേണമെന്നും മരണപ്പെട്ട ചാരായ തൊഴിലാളികളുടെ ബന്ധുക്കൾക്ക് ബിവറേജസ് കോർപറേഷനിൽ നിയമനം നൽകണമെന്നും ആവശ്യപ്പെട്ട് എൻ.ഡി.എ ഘടക കക്ഷിയായ എൽ.ജെ.പി രംഗത്ത് വന്നിട്ടുണ്ട്. അടുത്ത എൻ.ഡി.എ യോഗത്തിൽ എൽ.ജെ.പി പ്രസിഡൻറ് എം. മെഹബൂബ് ഈ വിഷയം ഉന്നയിക്കും. ഇതിനെ പിന്തുണക്കാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിലൂടെ ഈഴവ വോട്ട് ബാങ്ക് ൈകയിലെടുക്കാമെന്നും സമ്മർദവും ഭീഷണിയുമുയർത്തുന്ന ബി.ഡി.ജെ.എസിെന തന്ത്രപൂർവം അകറ്റാമെന്നുമാണ് ബി.ജെ.പി കാണുന്നത്. കാർഷിക മേഖലയിൽ റബർ കർഷകരുടെ വിഷയവുമുന്നയിക്കണമെന്ന് കേരള കോൺഗ്രസ് നേതാവ് പി.സി. തോമസും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും മുതലെടുക്കാനാവുന്നതാണെന്ന വിലയിരുത്തലിൽ ഏറ്റെടുക്കാനാണ് ധാരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story