Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎള്ളോളമല്ല എള്ള്​...

എള്ളോളമല്ല എള്ള്​ വിളഞ്ഞത്​

text_fields
bookmark_border
കാഞ്ഞാണി: ജനോത്സവത്തി​െൻറ ഭാഗമായി മണലൂർ മനക്കൽ പാടത്ത് വിതച്ച എള്ള് വിളഞ്ഞത് നൂറുമേനി. ശനിയാഴ്ച വൈകീട്ട് നടന്ന വിളവെടുപ്പിൽ 200 പേർ പങ്കെടുത്തു. മുരളിയുടെ ആമുഖഗാനത്തോടെയാണ് വിളവെടുപ്പ് തുടങ്ങിയത്. മണലൂർ പഞ്ചായത്ത് പ്രസിഡൻറ് വിജി ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം.കെ സദാനന്ദൻ അധ്യക്ഷത വഹിച്ചു. ചന്ദന, ഗോപാലകൃഷ്ണൻ, വി.എൻ. സുർജിത്ത് എന്നിവർ കൃഷിപ്പാട്ട് പാടി. ശിവരാമൻ, പി. പരമേശ്വരൻ, ആർ.എം. മോഹനൻ എന്നിവർ സംസാരിച്ചു. നാട്ടിൽ എള്ള് കൃഷി പുതുതലമുറക്ക് ആവേശമായി. പടം മണലൂർ മനക്കൽ പാടത്ത് വിതച്ച എള്ള് കൃഷിയുടെ വിളവെടുപ്പ്
Show Full Article
TAGS:LOCAL NEWS 
Next Story