Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 11:11 AM IST Updated On
date_range 17 March 2018 11:11 AM ISTശക്തനിലെ കാന: കോർപറേഷൻ കണ്ണു തുറന്നു
text_fieldsbookmark_border
തൃശൂർ: ശക്തൻ നഗറിൽ റൗണ്ട് എബൗട്ട് ടൈൽ വിരിക്കുന്നതിെൻറ ഭാഗമായി താൽക്കാലികമായി ഒരുക്കിയ സമാന്തര പാത നിർമാണത്തിന് നിരത്തിയ മണ്ണ് നീക്കി തുടങ്ങി. പാതയൊരുക്കുന്നതിെൻറ ഭാഗമായി കാനമൂടി മണ്ണിട്ടതിലൂടെ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധംവമിച്ച് യാത്രക്കാരും വ്യാപാരികളും വലഞ്ഞിരുന്നു. സി.പി.എം സമ്മേളനത്തിെൻറ ഭാഗമായി 20 ദിവസം കൊണ്ട് ടൈൽ വിരിക്കൽ പൂർത്തിയാക്കിയെങ്കിലും അതിനായി ഒരുക്കിയ സമാന്തരപാത ഒരു മാസമായിട്ടും തുറന്നിരുന്നില്ല. വെള്ളിയാഴ്ച 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചതോടെ കോർപറേഷൻ നടപടികളിലേക്ക് കടക്കുകയായിരുന്നു. വൈകീട്ട് മണ്ണുമാന്തിയും ടിപ്പറുമായെത്തി മണ്ണ് നീക്കി. ശനിയാഴ്ചയോടെ പൂർണമായും മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story