ചിത്രമോഹന്‍ നിര്യാതനായി

05:38 AM
17/03/2018
തൃശൂർ: നാടകനടനും സംവിധായകനുമായ വലിയാലുക്കല്‍ തച്ചപ്പുള്ളി ചിത്രമോഹന്‍(70) നിര്യാതനായി. 90-കള്‍ വരെ നാടകരംഗത്ത് സജീവമായിരുന്നു. നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം നാടക സംവിധായകനുമായി. കസ്തൂരിമാന്‍ എന്ന ലോഹിതദാസ് ചിത്രത്തില്‍ ചെറിയ വേഷം ചെയ്തു. കെ.ആര്‍. മോഹന്‍ സംവിധാനം ചെയ്ത അര്‍ണോസ് പാതിരി എന്ന ഡോക്യുമ​െൻററിയില്‍ വേഷമിട്ടു. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ആദ്യ സിനിമയായ ജലച്ചായത്തില്‍ ടോം എന്ന കഥാപാത്രമായി. ചങ്ങനാശ്ശേരി ഗീത, ചാലക്കുടി സാരഥി, തൃശൂര്‍ കലാകേന്ദ്രം, കലാസദന്‍, നാടകഭവന്‍, തൃശൂര്‍ ഹിറ്റ്‌സ് തുടങ്ങിയ നാടക സമിതികളിൽ പ്രവര്‍ത്തിച്ചു. നാടകത്തില്‍നിന്ന് പിന്‍വാങ്ങിയശേഷം അനൗൺസറായി. തെരഞ്ഞെടുപ്പിലും ഉത്സവങ്ങളിലുമെല്ലാം ഇദ്ദേഹം ശബ്ദസാന്നിധ്യമായി. സമീപകാലം വരെ തൃശൂർ പൂരത്തിനോടനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിലെ പൂരം പ്രദർശനത്തിൽ പരസ്യത്തിന് ശബ്ദം നൽകിയത് ചിത്രമോഹനായിരുന്നു. ഭാര്യ: സുന്ദരി. മക്കള്‍: മല്‍ഘോഷ് (മാതൃഭൂമി ന്യൂസ്, കൊച്ചി), മനില സി.മോഹന്‍ (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, കോഴിക്കോട്), മരുമകള്‍-സുമലത.
Loading...
COMMENTS