Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഹകരണ പെൻഷൻ ബോർഡ്...

സഹകരണ പെൻഷൻ ബോർഡ് റീജനൽ ഓഫിസ് മാറ്റം; വിശദീകരണം തള്ളി

text_fields
bookmark_border
തൃശൂർ: തൃശൂരിൽ പ്രവർത്തിക്കുന്ന സഹകരണ പെൻഷൻ ബോർഡ് റീജനൽ സ​െൻറർ മാറ്റുന്നത് സംബന്ധിച്ച് വിശദീകരണം നൽകാൻ മനുഷ്യാവകാശ കമീഷൻ നിർദേശം. സഹകരണ വകുപ്പ് സെക്രട്ടറിയോടാണ് റിപ്പോർട്ട് തേടിയത്. പെൻഷണേഴ്സി​െൻറ പരാതിയിലാണ് കമീഷൻ നടപടി. നേരത്തെ നൽകിയ റിപ്പോർട്ട് ഔദ്യോഗികമെന്നതിന് വ്യക്തതയില്ലാത്തതിനാൽ കമീഷൻ സ്വീകരിച്ചില്ല. ജോ. രജിസ്ട്രാർക്ക് വേണ്ടിയാണ് റിപ്പോർട്ട് സമർപ്പിച്ചതെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ലാത്തതും ഔദ്യോഗിക ചിഹ്നങ്ങളോ അടയാളങ്ങളോ ഇല്ലാതെയായിരുന്നു റിപ്പോർട്ട്. റീജനൽ ഓഫിസ് മാറ്റുന്നത് ആയിരക്കണക്കിന് പെൻഷൻകാരെ ബാധിക്കുമെന്നും ഓഫിസ് നിലനിർത്തണമെന്നുമാണ് ആവശ്യം. ഇക്കാര്യത്തിൽ വീണ്ടും വിശദമായ റിപ്പോർട്ട് നൽകണമെന്ന് കമീഷൻ നിർദേശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story