Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാളിദാസ...

കാളിദാസ നാട്യോത്സവത്തില്‍ 'വിക്രമോര്‍വശീയം '

text_fields
bookmark_border
ഇരിങ്ങാലക്കുട: നടനകൈരളിയുടെ അഞ്ചാമത് കൂടിയാട്ട മഹോത്സവത്തില്‍ രണ്ടാം ദിവസം കവി കാളിദാസ​െൻറ 'വിക്രമോര്‍വശീയം' നാടകം അരങ്ങേറി. സൂത്രധാരന്‍, പുരൂരവസ്സ്, ഉർവശി എന്നീ മൂന്ന് കഥാപാത്രങ്ങളെ മാത്രം കേന്ദ്രീകരിച്ചാണ് പ്രശസ്ത കൂടിയാട്ടം ആചാര്യനായ വേണുജി സംവിധാനം ചെയ്തത്. ദേവാംഗന ഉർവശി കുബേര​െൻറ മുന്നില്‍ നാട്യാവതരണം നടത്തി മടങ്ങുന്ന വഴി കേശി എന്ന അസുരന്‍ അവരെ അപഹരിക്കുന്നതും പുരൂരവസ്സ് രക്ഷിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ഇതിവൃത്തം. സൂത്രധാരനായി അമ്മനൂര്‍ രജനീഷ് ചാക്യാരും, പുരൂരവസ്സായി സൂരജ് നമ്പ്യാരും ഉര്‍വശിയായി കപിലാ വേണുവും അരങ്ങിലെത്തി. 'വാക്യത്തി​െൻറ അഭിനേയത' എന്ന വിഷയത്തിൽ കൂടിയാട്ടം കേന്ദ്ര ഡയറക്ടര്‍ ഡോ. ഏറ്റുമാനൂര്‍ കണ്ണന്‍ പ്രഭാഷണം നടത്തി. ആട്ടക്കഥാകൃത്ത് ടി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story