Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 10:59 AM IST Updated On
date_range 16 March 2018 10:59 AM ISTഇന്നർ റിങ് റോഡ് വരെ സ്ഥലം ഏറ്റെടുക്കൽ ദേവസ്വം പരിഗണനയിൽ
text_fieldsbookmark_border
ഗുരുവായൂർ: പടിഞ്ഞാറെ നടയിൽ ക്ഷേത്രം മുതൽ ഇന്നർ റിങ് റോഡ് വരെയുള്ള സ്ഥലം ഗുരുവായൂർ ദേവസ്വം ഏറ്റെടുത്തേക്കും. വ്യാഴാഴ്ച ചേർന്ന ഭരണ സമിതിയോഗത്തിൽ ഇതിെൻറ പ്രാഥമിക ചർച്ചകൾ നടന്നു. ക്ഷേത്രത്തിന് ചുറ്റും 100 മീറ്റർ സ്ഥലം ഏറ്റെടുക്കുന്നതിെൻറ ഭാഗമായാണ് ക്ഷേത്രം മുതൽ ഇന്നർ റിങ് റോഡ് വരെയുള്ള ഭാഗം ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. ക്ഷേത്രത്തിന് ചുറ്റും 25 മീറ്റർ നേരത്തെ ഏറ്റെടുത്തിട്ടുണ്ട്. ഇതിെൻറ തുടർച്ചയായാണ് ഇന്നർ റിങ് റോഡ് വരെയുള്ള ഭാഗം ഏറ്റെടുക്കുന്നത്. ഭക്തർക്ക് സൗജന്യ ഉപയോഗത്തിനായി ശൗചാലയങ്ങളും ക്ലോക്ക് റൂമുകളും നിർമിക്കുന്ന കാര്യവും ഭരണസമിതിയുടെ പരിഗണനയിലുണ്ട്. ഈ കേന്ദ്രങ്ങളുടെ നടത്തിപ്പിന് സൗജന്യ സേവനത്തിന് തയാറുള്ളവരെ ഉൾപ്പെടുത്തി സേവാസംഘം രൂപവത്കരിക്കുന്നതിെൻറ സാധ്യതകളും ആരായും. ക്ഷേത്രത്തിലെ കാവൽ ജോലികളടക്കമുള്ളവക്ക് ഈ സംഘത്തെ പ്രയോജനപ്പെടുത്താനും ആലോചിക്കുന്നുണ്ട്. ഭക്തരോട് നല്ല രീതിയിലുള്ള പെരുമാറ്റം ഉറപ്പാക്കുകയാണ് സേവാസംഘം രൂപവത്കരണത്തിെൻറ ലക്ഷ്യം. ഇവർക്ക് താമസത്തിനും ഭക്ഷണത്തിനും ദേവസ്വം സൗകര്യം ഒരുക്കും. ദേവസ്വം വക കെട്ടിടത്തിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് തെക്കേനടയിലെ പട്ടർക്കുളത്തിന് സമീപം നിലവിലുള്ള കടമുറികൾക്ക് അഭിമുഖമായി 20 കടമുറികൾ നിർമിക്കുന്ന കാര്യവും ചർച്ചചെയ്തു. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് ബദൽ സംവിധാനം നൽകണമെന്ന് തത്ത്വത്തിൽ ധാരണയായിട്ടുള്ളതാണ്. സത്യഗ്രഹ സ്മാരക മന്ദിരത്തിൽ അടഞ്ഞുകിടക്കുന്ന മുറികൾ ഭക്തർക്ക് തുറന്ന് നൽകുന്നതിനും നടപടി സ്വീകരിക്കും. ചോറൂൺ ഇനി ഒാർമചിത്രമാകും ഗുരുവായൂർ: ക്ഷേത്രത്തിൽ നടക്കുന്ന കുട്ടികളുടെ ചോറൂൺ ചടങ്ങിെൻറ ഫോട്ടോയെടുക്കുന്നത് പുനരാരംഭിക്കും. നാല് വർഷമായി തർക്കം മൂലം ചോറൂൺ ചടങ്ങിെൻറ ഫോട്ടോയെടുക്കൽ നിർത്തിവെച്ചിരിക്കുകയായിരുന്നു. ചോറൂൺ നടക്കുന്നയിടത്ത് കാമറകൾ സ്ഥാപിച്ച് ഫോട്ടോയെടുത്ത് ആവശ്യക്കാർക്ക് സീഡിയിൽ പകർത്തി നൽകുന്ന കാര്യമാണ് പരിഗണിക്കുന്നത്. ഇത്തരം സംവിധാനം നടപ്പാക്കുന്നതിെൻറ സാധ്യതകളെ കുറിച്ച് ഒരു ഏജൻസിയുടെ പ്രതിനിധികളുമായി ഭരണസമിതി ചർച്ച നടത്തി. ഇവരിൽ നിന്ന് വിശദാംശങ്ങളും എസ്റ്റിമേറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ഭരണ സമിതിയോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ചോറൂണിെൻറ ഫോട്ടോ എടുക്കാൻ കഴിയാത്തത് വ്യാപക പരാതികൾക്കിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story