Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 11:12 AM IST Updated On
date_range 15 March 2018 11:12 AM ISTകൊടുങ്ങല്ലൂർ ശ്രീ കുരുംബ കാവിൽ കോഴിക്കല്ല് മൂടൽ ഭക്തിസാന്ദ്രം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ആചാരാനുഷ്ഠാനങ്ങളുടെയും ഭക്തിസാന്ദ്രതയുടെയും നിറവിൽ കൊടുങ്ങല്ലൂർ ശ്രീ കുരുംബ കാവിൽ കോഴിക്കല്ല് മൂടി. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ഭരണി മഹോത്സവത്തിന് ഭക്ത സംഘങ്ങളുടെ വരവിന് തുടക്കമാകുന്ന പ്രധാന ചടങ്ങായ കോഴിക്കല്ല് മൂടൽ രാവിലെ പന്തീരടി പൂജക്ക് ശേഷമായിരുന്നു. വിവിധ ദേശങ്ങളിൽ നിന്നെത്തിയ ഭക്തർ ക്ഷേത്ര നടയിൽ തൊഴുകൈകളോടെ നിൽക്കേ പാരമ്പര്യ അവകാശികളായ കൊടുങ്ങല്ലൂർ ഭഗവതി വീട്ടുകാരും വടക്കൻ മലബാറിൽ നിന്നുള്ള തച്ചോളി തറവാട്ടുകാരുമാണ് ചടങ്ങ് നിർവഹിച്ചത്. ക്ഷേത്ര വടക്കേ നടയിലെ ദീപസ്തംഭത്തിന് സമീപം കോഴിക്കല്ലുകൾ കുഴിച്ച് മൂടിയ ഭഗവതി തറവാട്ടുകാർ അതിൽ ചുവന്ന പട്ട് വിരിച്ചു. തുടർന്ന് ''തച്ചോളി തറവാട്ടിലെ കോഴികൾ ഹാജറുേണ്ടാ'' എന്ന് വിളിച്ച് ചോദിച്ചു. ഉടൻ ''ഹാജറുണ്ട്'' എന്ന മറുപടിയോടെ കോഴികളുമായി കാത്തുനിന്ന തച്ചോളി തറവാട്ടുകാർ ചെമ്പട്ടിൽ കോഴികളെ സമർപ്പിച്ചു. പിറകെ കൊച്ചിൻ ദേവസ്വം ബോർഡ് അധികൃതരും, ക്ഷേേത്രാപദേശക സമിതി ഭാരവാഹികളും കോഴികളെ സമർപ്പിച്ചു. പിറകെ മറ്റു ഭക്തരും കോളികളെ സമർപ്പിച്ചു. ഇതോടെ ക്ഷേത്രത്തിെൻറ കിഴക്കേ നിലപാട് തറയിലും മറ്റുമായി അവകാശികളായ എടമുക്ക് മൂപ്പൻമാർ വേണാടൻ കൊടികളുയർത്തി. ഒപ്പം ക്ഷേത്രാങ്കണത്തിൽ ഭരണിപ്പാട്ടും ദേവീ സ്തുതികളും ഉയർന്നു. ഇനിയുള്ള ദിവസങ്ങളിൽ കൊടുങ്ങല്ലൂർ കാവിലേക്ക് തീർഥാടകരുടെ വരവ് വർധിക്കും. ഉറഞ്ഞ് തുള്ളുന്ന കോമരങ്ങളുടെ നേതൃത്വത്തിലായിരിക്കും ഭക്ത സംഘങ്ങളുടെ വരവ്. 18 മുതൽ ഭക്ത പ്രവാഹമാകും. അശ്വതി നാളായ 20നാണ് പ്രസിദ്ധമായ കാവുതീണ്ടൽ. 21ന് പ്രാദേശികമായ ഭരണി ആഘോഷത്തോടെ സമാപനമാകും. ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. സുദർശനൻ, സെക്രട്ടറി ഷീജ, കമീഷണർ ഹരിദാസ്, ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ കെ.ജി. ശശിധരൻ, ഇറ്റിത്തറ സന്തോഷ് തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story