സ്കൂൾ പാചക തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് ധർണ 24ന്

05:42 AM
14/03/2018
തൃശൂർ: സ്കൂൾ പാചക തൊഴിലാളികളെ ബജറ്റിൽ അവഗണിച്ചതിലും പൊള്ളലേറ്റ് മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായം നൽകാതിരുന്ന നടപടിയിലും പ്രതിഷേധിച്ച് 24ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്താൻ കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനം. സ്കൂൾ പാചക തൊഴിലാളികളെ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരായി അംഗീകരിക്കണമെന്ന് കാലങ്ങളായുള്ള ആവശ്യം പ്രതിപക്ഷത്തിരിക്കുമ്പോൾ അംഗീകരിക്കുകയും ഭരണത്തിലെത്തുമ്പോൾ നിരാകരിക്കുകയും ചെയ്യുന്നത് തൊഴിലാളി വിരുദ്ധ നിലപാടാണെന്ന് യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡൻറ് സുജോബി ജോസ് അധ്യക്ഷത വഹിച്ചു. ശോഭ സുബ്രൻ, വി. ലക്ഷ്മി ദേവി, ബീന ബാലൻ, ഷമീറ ബഷീർ, ബിന്ദു നാരായണൻകുട്ടി, വി. ബിന്ദു, സുഹ്റാബി. സുലൈമാൻ, വി. രമാദേവി, ജെസി ജോസ്, മിനി റോയ് തുടങ്ങിയവർ സംസാരിച്ചു.
COMMENTS