സായൂജ്യം കുടുംബസംഗമം 17ന്​

05:42 AM
14/03/2018
തൃശൂർ: ജില്ല ഹോമിയോപ്പതി ക്ലിനിക്കിലൂടെ ചികിത്സ തേടി കുട്ടികളുണ്ടായവരുടെ കുടുംബങ്ങളുടെ സംഗമം 17ന് പൂത്തോൾ ജില്ല ഹോമിയോ ആശുപത്രിയിൽ 10ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്യും. 25 കുടുംബങ്ങളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ഹോമിയോ ജില്ല മെഡിക്കൽ ഓഫിസർ സി.ബി. വത്സൻ അധ്യക്ഷത വഹിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ക്ലിനിക് പ്രവർത്തനം. മരുന്നുകളും ചികിത്സയും സൗജന്യം. ജില്ല മെഡിക്കൽ ഓഫിസർ സി.ബി. വത്സലൻ, ഡോ. എ.എം. ലതിക, ഡോ. ജയ, ഡോ. സുജാത, ഡോ. മുരളീകൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Loading...
COMMENTS