പുതൂർ പുരസ്കാരം ടി. പത്മനാഭന്

05:42 AM
14/03/2018
ഗുരുവായൂർ: ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റി​െൻറ പുതൂർ പുരസ്കാരം കഥാകൃത്ത് ടി. പത്മനാഭന്. പുതൂരി​െൻറ ചരമവാർഷിക ദിനമായ ഏപ്രിൽ രണ്ടിന് നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ഷാജു പുതൂർ അറിയിച്ചു. 11,111 രൂപയും വെങ്കല ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. എം. ലീലാവതി, സി. രാധാകൃഷ്ണൻ, ബാലചന്ദ്രൻ വടക്കേടത്ത് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
Loading...
COMMENTS