ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഭൂചലനം; 2.5 രേഖപ്പെടുത്തി

05:42 AM
14/03/2018
തൃശൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം. പീച്ചി വനഗവേഷണ കേന്ദ്രത്തിലെ സ​െൻറർ ഫോർ എർത്ത് സയൻസിലെ റിക്ടർ സ്കെയിലിൽ 2.5 രേഖപ്പെടുത്തിയ ഭൂചലനത്തി​െൻറ പ്രഭവകേന്ദ്രം വിയ്യൂരാണ്. 12.58നാണ് ഭൂചലനം അനുഭവപ്പെട്ടത്. വിയ്യൂർ, കുറ്റൂർ, രാമവർമപുരം എന്നിവിടങ്ങളിലും തൃശൂർ നഗരത്തിനോട് ചേർന്ന് അയ്യന്തോൾ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു. ഫെബ്രുവരി രണ്ടിന് പൂമല ഡാമിന് സമീപം 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ദേശമംഗലം, താണിക്കുടം, തലോരിന് സമീപവുമാണ് ജില്ലയിൽ തുടർച്ചയായ ഭൂചലനം അനുഭവപ്പെടുന്ന മേഖലകൾ.
Loading...
COMMENTS