Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 11:11 AM IST Updated On
date_range 13 March 2018 11:11 AM ISTസ്കൂൾ ഒാഫ് ഡ്രാമയിൽ അന്തർദേശീയ നാടക സമ്മേളനം
text_fieldsbookmark_border
തൃശൂർ: കലിക്കറ്റ് സർവകലാശാല സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ ഒാഫ് ഡ്രാമയിൽ സംഘടിപ്പിക്കുന്ന ത്രിദിന അന്തർദേശീയ നാടക സമ്മേളനം ബുധനാഴ്ച തുടങ്ങുമെന്ന് സ്കൂൾ ഒാഫ് ഡ്രാമ ഡയറക്ടർ ഡോ. എസ്. സുനിൽകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'നാടകപ്രയോഗം- മാറുന്ന രീതികൾ' എന്ന പ്രമേയത്തെ ആധാരമാക്കിയുള്ള സമ്മേളനം പൂർവ വിദ്യാർഥിയും സംവിധായകനുമായ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്യും. മുതിർന്ന നാടക പ്രവർത്തകനും മറാത്തി നാടക കൃത്തുമായ സതീഷ് അലേക്കർ മുഖ്യപ്രഭാഷണം നടത്തും. സമകാലിക നൃത്തത്തിന് പുതിയ ഭാഷയുണ്ടാക്കിയ അസ്താദ് ദേബുവാണ് മുഖ്യാതിഥി. വിദേശത്ത് നിന്നും രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ നിന്നും അടക്കം 150 പ്രതിനിധികൾ പെങ്കടുക്കും. 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. 42 പ്രബന്ധങ്ങൾ അവതരിപ്പിക്കും. നാടക പ്രവർത്തകരായ ശരണ്യ റാം പ്രകാശ്, സുമൻ മുഖോപാധ്യായ, ജോളി പുതുശ്ശേരി, സംഗീതജ്ഞൻ ശ്രീറാം പരശുറാം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നവരിൽ ചിലരാണ്. ഫിൻലാൻഡ് നാടക പ്രവർത്തകയും അധ്യാപികയുമായ സ്റ്റൈന ഒാഹ്മാൻ ശരീരത്തിെൻറ പ്രകടന സാധ്യതകളെക്കുറിച്ച് സംസാരിക്കും. 'ചരിത്രവും കാലവും മലയാള നാടകത്തിൽ' എന്ന വിഷയത്തിൽ കരിവെള്ളൂർ മുരളി പ്രത്യേക പ്രഭാഷണം നടത്തും. മലയാള നാടകത്തിലെ പുതിയ തരംഗങ്ങളെ കുറിച്ച് വ്യത്യസ്ത നാടക മേഖലയിലുള്ളവർ പെങ്കടുക്കുന്ന ചർച്ചയുണ്ടാകും. ശ്രീറാം പരശുറാമിെൻറ നേതൃത്വത്തിൽ മഹാരാഷ്ട്ര സംഗീത പരിപാടി, ''സപ്തരാഗ' എന്ന സംഗീത പരിപാടി, തെലുങ്കാന നാടൻ പാട്ടുകൾ, 'പഴകിയ വാർത്തകൾ' മാനുവേൽ ലയോള സംവിധാനം ചെയ്യുന്ന 'ത്രിപെന്നി', എന്നീ നാടകങ്ങൾ ഉണ്ടാകും. ഷിബു എസ്. കൊട്ടാരം, എം. പ്രദീപൻ, വിനോദ് വി. നാരായണൻ, നജ്മൽ ഷാഹി എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story